ആര്‍ട്ടിക് പോളാര്‍ എക്‌സ്‌പെഡിഷന്‍  
News n Views

വോട്ടുപിടിക്കാന്‍ വിദ്വേഷപ്രചരണം; ആര്‍ട്ടിക് പോളാര്‍ എക്‌സ്‌പെഡിഷന്‍ വിജയി പ്രഖ്യാപനം നീട്ടി

THE CUE

പ്രശസ്ത സാഹസിക യാത്രയായ ആര്‍ട്ടിക് പോളാര്‍ എക്‌സ്‌പെഡിഷന്റെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നീട്ടി. ഓണ്‍ ലൈന്‍ വോട്ടിങ്ങിനിടെ വിദ്വേഷ പ്രചാരണം നടന്നെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. വിജയികളെ ഡിസംബര്‍ 13ന് പ്രഖ്യാപിക്കുന്നില്ലെന്നും നീട്ടിവെയ്ക്കുകയാണെന്നും സ്വീഡിഷ് കമ്പനിയായ ഫിയല്‍ റാവന്‍ വ്യക്തമാക്കി. ആര്‍ട്ടിക് പോളാര്‍ എക്‌സ്‌പെഡിഷന്‍ സാഹോദര്യം, പരസ്പരബഹുമാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള മത്സരമാണ്. ചിലര്‍ നിയമാവലിയില്‍ നിന്ന് വ്യതിചലിച്ച് തെറ്റായ രീതിയില്‍ പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടെന്നും കമ്പനി ചൂണ്ടിക്കാട്ടി.

യാത്രയുടെ മൂല്യങ്ങളെ ബഹുമാനിക്കാതെയാണ് ഇത്തരം പ്രചാരണങ്ങള്‍. ഇതിനെതിരെ നിരവധിപേര്‍ പരാതി നല്‍കിയിട്ടുണ്ട്.
ഫിയല്‍ റാവന്‍

വിദ്വേഷം പടര്‍ത്തുന്ന ക്യാംപെയ്‌നിങ് രീതിയെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. വിദ്വേഷ പ്രചാരണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ മത്സരാര്‍ത്ഥികളെ അയോഗ്യരാക്കും. വോട്ട് നേടാനായി മത്സരാര്‍ത്ഥികള്‍ നടത്തിയ പ്രചരണങ്ങളേക്കുറിച്ച് കൃത്യമായി പഠിച്ച ശേഷം ജനുവരി ഏഴിനാകും വിജയിയെ പ്രഖ്യാപിക്കുകയെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിലെ മഞ്ഞുമൂടിയ നോര്‍വീജിയന്‍ പര്‍വ്വതങ്ങളിലൂടെ സാഹസിക പര്യവേഷണം നടത്തലാണ് പോളാര്‍ എക്‌സ്‌പെഡിഷന്‍. ഒരാഴ്ച്ച കൊണ്ട് 300 കിലോമീറ്റര്‍ താണ്ടണം.
അഷ്‌റഫ്

പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി അഷ്‌റഫ് എക്‌സെല്‍ എക്‌സ്‌പെഡീഷനില്‍ മത്സരാര്‍ത്ഥിയാണ്. ആന്ധ്ര വിശാഖപട്ടണം സ്വദേശി ജയരാജ് ഗെദേലയോടാണ് അഷ്‌റഫ് മത്സരിക്കുന്നത്. സിനിമാരംഗത്തേയും രാഷ്ട്രീയ രംഗത്തേയും പ്രമുഖര്‍ അഷ്‌റഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് സമൂഹമാധ്യമങ്ങളില്‍ എത്തിയിരുന്നു. വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പ്രചാരണമുണ്ടായി. അവസാന മണിക്കൂറുകളില്‍ 1.8 ലക്ഷത്തിലധികം വോട്ട് നേടിയ അഷ്‌റഫും ജയരാജും ഇഞ്ചോടിഞ്ച് മത്സരിക്കുന്നതിനിടെയാണ് ഫലപ്രഖ്യാപനം നീട്ടിവെയ്ക്കുന്നതായി ഫിയല്‍ റാവന്‍ അറിയിച്ചിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്ത്യാവിഷന്‍ പേരും സമാന ലോഗോയും ഉപയോഗിക്കുന്ന മാധ്യമവുമായി ബന്ധമില്ല, വ്യാജ നീക്കത്തിന് എതിരെ നിയമ നടപടി സ്വീകരിക്കും; എം.കെ.മുനീര്‍

'പാതിരാത്രി' റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരെ 'പൊലീസ് പിടിച്ചു', 'പാതിരാത്രി' പ്രൊമോഷന്‍ വീഡിയോ

ഉള്ളൊഴുക്ക്, ഭ്രമയുഗം.. ഇനി 'പാതിരാത്രി'; പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഛായാഗ്രഹണ മികവുമായി ഷഹനാദ് ജലാൽ

കൊച്ചി കപ്പൽ അപകടം: മത്സ്യങ്ങളിൽ വിഷം കലർന്നിട്ടുണ്ടോ?

കണ്ടിറങ്ങുമ്പോൾ മറക്കുന്ന ചിത്രമല്ല 'പാതിരാത്രി', ഇത് നിങ്ങളെ ഹോണ്ട് ചെയ്യും: ആൻ അഗസ്റ്റിൻ

SCROLL FOR NEXT