News n Views

ലൈസന്‍സ് ലഭിച്ച ശേഷം സാജന്റെ പാര്‍ത്ഥാ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആദ്യ വിവാഹച്ചടങ്ങ് ; 15 പരിപാടികള്‍ക്ക് ബുക്കിംഗ് 

THE CUE

കണ്ണൂരിലെ പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ ആത്മഹത്യയെ തുടര്‍ന്ന് വിവാദമായ പാര്‍ത്ഥാ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലൈസന്‍സ് ലഭിച്ച ശേഷമുള്ള ആദ്യ വിവാഹച്ചടങ്ങ് ഞായറാഴ്ച നടന്നു. ബക്കളത്തെ ഓഡിറ്റോറിയത്തില്‍ സാജന്റെ ബന്ധുവിന്റെ വിവാഹമാണ് നടന്നത്. ഇതടക്കം 15 ചടങ്ങുകള്‍ക്ക് ഇതുവരെ ബുക്കിങ് ലഭിച്ചിട്ടുണ്ട്. ഓഡിറ്റോറിയത്തിന് ലൈസന്‍സ് നല്‍കുന്നതില്‍ നഗരസഭ കാലതാമസം വരുത്തിയതില്‍ മനംനൊന്തായിരുന്നു സാജന്റെ ആത്മഹത്യ. സംഭവം വന്‍ രാഷ്ട്രീയ വിവാദത്തിന് വഴിവെയ്ക്കുകയും പിന്നീട് നിബന്ധനകളോടെ നഗരസഭ ലൈസന്‍സ് നല്‍കുകയുമായിരുന്നു.

നഗരസഭ ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുന്‍പ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹച്ചടങ്ങ് നടന്നിട്ടുണ്ട്. ഓഡിറ്റോറിയം പൂര്‍ണ്ണാര്‍ത്ഥത്തില്‍ പ്രവര്‍ത്തനം തുടങ്ങിയതിന് ശേഷമുള്ള ആദ്യ ചടങ്ങിന് രണ്ട് ദിവസം മുന്‍പായി പൂജാ ചടങ്ങുകള്‍ നടത്തിയിരുന്നു. 16 കോടി മുടക്കിയാണ് സാജന്‍ പാറയില്‍ ബക്കളത്ത് പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്റര്‍ ഒരുക്കിയത്. 15 വര്‍ഷത്തിലേറെ നൈജീരിയയില്‍ ജോലിയെടുത്ത സമ്പാദ്യം ഉപയോഗിച്ചാണ് പദ്ധതി സാക്ഷാത്കരിച്ചത്. എന്നാല്‍ ഇടക്കിടെ നഗരസഭ തടസവാദങ്ങള്‍ ഉന്നയിച്ചിരുന്നു.

ഇതോടെ തനിക്ക് ഒരിക്കലും നഗരസഭയില്‍ നിന്ന് ഓഡിറ്റോറിയത്തിനുള്ള പ്രവര്‍ത്തനാനുമതി ലഭിക്കില്ലെന്ന മനോവിഷമത്തില്‍ സാജന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കുടുംബം വ്യക്തമാക്കിയത്. പ്രശ്നങ്ങള്‍ പരിഹരിച്ചെത്തുമ്പോള്‍ നഗരസഭ വീണ്ടും ഓരോന്നുന്നയിച്ച് തടസം സൃഷ്ടിക്കുന്നുവെന്നാണ് സാജന്‍ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പറഞ്ഞത്. സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിച്ചയാളെ പാര്‍ട്ടി ചതിച്ചെന്നായിരുന്നു ഭാര്യ ബീനയുടെ പ്രതികരണം. സാജന്റെ ആത്മഹത്യയില്‍ പൊലീസ് അന്വേഷണം തുടരുകയാണ്‌.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT