News n Views

‘പള്ളികളില്‍ ഷോട്ട് സ്‌കര്‍ട്ടില്‍ എത്തരുത്,പരിശോധിക്കാന്‍ ഗാര്‍ഡുമാര്‍’; ഉത്തരവുമായി ലക്‌നൗ ജില്ലാ കളക്ടര്‍ 

THE CUE

ഇറക്കം കുറഞ്ഞ വസ്ത്രങ്ങളണിഞ്ഞ് ലക്‌നൗവിലെ പള്ളികള്‍ സന്ദര്‍ശിക്കരുതെന്ന് ജില്ലാ കളക്ടറുടെ ഉത്തരവ്. ഇക്കാര്യമാവശ്യപ്പെട്ട് ഷിയ സമൂഹം മജിസ്‌ട്രേറ്റിനെ കണ്ടതിന് പിന്നാലെയാണ് കളക്ടര്‍ കുശാല്‍ രാജ് ശര്‍മ ഐഎഎസ് ഉത്തരവിറക്കിയത്. ഇറക്കം കുറഞ്ഞ പാവാടകളുള്‍പ്പെടെ ശരീരഭാഗങ്ങള്‍ വെളിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ ധരിച്ച് പള്ളികളിലെത്തരുതെന്നാണ് നിര്‍ദേശം. ചെറിയ പള്ളികളിലായാലും വലിയ പള്ളികളിലായാലും സന്ദര്‍ശനത്തിനെത്തുന്നവര്‍ ശരീരഭാഗങ്ങള്‍ മറയുന്ന വസ്ത്രം ധരിക്കണമെന്നാണ് ഉത്തരവില്‍ പരാമര്‍ശിക്കുന്നത്.

പൈതൃക കേന്ദ്രങ്ങളാണ് പള്ളികള്‍. രണ്ട് പതിറ്റാണ്ട് പഴക്കമുണ്ട് ഇവയ്ക്ക്. ഇവിടെ വീഡിയോ ചിത്രീകരണവും ചിത്രമെടുക്കലും പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇറക്കം കുറഞ്ഞ വസ്ത്രങ്ങളിലെത്തുന്നവരെ ഗാര്‍ഡുമാര്‍ തടയും. ഇതിനായി പള്ളികളുടെ സുരക്ഷാചുമതലയിലുള്ളവരെ നിയോഗിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ മാന്യമായ വേഷത്തിലെത്താത്തത് സാമുദായിക വികാരങ്ങളെ ഹനിക്കുന്നതാണെന്നും ഉത്തരവില്‍ പരാമര്‍ശിക്കുന്നു. ജില്ലാ ഭരണകൂടവുമായുള്ള ചര്‍ച്ചയില്‍ ഷിയ വിഭാഗം നേതാക്കളും പുരാവസ്തു വിഭാഗം ഉദ്യോഗസ്ഥരുമുണ്ടായിരുന്നു

ആര്‍ക്കിയോളജി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പള്ളികള്‍ ഹുസൈനബാദ് ട്രസ്റ്റാണ് പരിപാലിച്ചുവരുന്നത്. ഇറക്കം കുറഞ്ഞതും ശരീരഭാഗങ്ങള്‍ വെളിവാക്കുന്നതുമായ വസ്ത്രങ്ങളില്‍ സന്ദര്‍ശകര്‍ പള്ളികളിലെത്തുന്നതിനെതിരെ ഷിയാ നേതാക്കളും ചരിത്രകാരന്‍മാരും അടങ്ങുന്ന സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കത്തെഴുതിയിരുന്നു. സന്ദര്‍ശകരുടെ വസ്ത്രം സംബന്ധിച്ച് പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്നായിരുന്നു എഴുത്തിന്റെ ഉള്ളടക്കം. അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിലടക്കം ഇത് കര്‍ശനമായി നടപ്പാക്കിയിട്ടുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT