News n Views

‘ഇന്ത്യയെ രണ്ട് ദിനോസറുകള്‍ ഭരിക്കുന്ന ജുറാസിക് റിപ്പബ്ലിക് ആക്കരുത്’ ; ആഞ്ഞടിച്ച് കപില്‍ സിബല്‍ 

THE CUE

പൗരത്വ ഭേദഗതി ബില്ലിന്‍മേല്‍ രാജ്യസഭയില്‍ നടക്കുന്ന ചര്‍ച്ചയ്ക്കിടെ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. രാജ്യത്തിന്റെ ഭാവി നശിപ്പിക്കുന്നതാണ് ബില്‍ എന്ന് വിമര്‍ശിച്ച കപില്‍ സിബല്‍, വിഭജന വാദത്തിന് നിയമപരിപരിരക്ഷ നല്‍കുന്നതാണ് വ്യവസ്ഥകളെന്നും വ്യക്തമാക്കി. ഒരു സമുദായത്തെ ഉന്നമിട്ടുള്ളതാണ് ബില്‍, ഇന്ത്യയെ രണ്ട് ദിനോസറുകള്‍ മാത്രമുള്ള ജുറാസിക് റിപ്പബ്ലിക് ആക്കി മാറ്റരുതെന്നും കപില്‍ സിബല്‍ പറഞ്ഞു. രാജ്യത്തിന്റെ ചരിത്രം മാറ്റിയെഴുതാനാണ് ശ്രമിക്കുന്നത്.

രാജ്യം വിഭജിക്കാന്‍ കോണ്‍ഗ്രസ് അനുവദിച്ചില്ലായിരുന്നെങ്കില്‍ പൗരത്വ ഭേദഗതി ബില്ലിന്റെ ആവശ്യമുണ്ടാകുമായിരുന്നില്ലെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാദം. എത് ചരിത്ര പുസ്തകമാണ് ആഭ്യന്തരമന്ത്രി വായിച്ചതെന്ന് മനസ്സിലാകുന്നില്ല. ദ്വിരാഷ്ട്ര വാദം കോണ്‍ഗ്രസിന്റേതല്ല. അത് സവര്‍ക്കറുടേതാണെന്നും കപില്‍ സിബല്‍ പറഞ്ഞു. ഘര്‍ വാപസിയിലാണ് തുടങ്ങിയത്. ശേഷം മുത്തലാഖ് പിന്നീട് ആര്‍ട്ടിക്കിള്‍ 370 ഇപ്പോള്‍ എന്‍ആര്‍സിയും പൗരത്വ ഭേദഗതി ബില്ലും, ഇത്തരം നടപടികളിലൂടെ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് വ്യക്തമാണ്.

എന്താണ് ചെയ്യുന്നതെന്ന ബോധ്യമില്ലാതെയാണ് കേന്ദ്രനടപടികള്‍, ഇതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും. രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കാന്‍ ആഭ്യന്തരമന്ത്രി തയ്യാറാകണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു. പൗരത്വത്തെക്കുറിച്ച് ഭരണഘടന കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. രാജ്യത്ത് പൗരത്വം അനുവദിക്കാന്‍ മതം അടിസ്ഥാനമാക്കരുതെന്നാണ് വ്യക്തമാക്കുന്നത്. അനധികൃത കുടിയേറ്റക്കാരായി ആളുകളെ എങ്ങനെയാണ് വേര്‍തിരിക്കുകയെന്നും കപില്‍ സിബല്‍ ചോദിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT