News n Views

‘മോഡി സര്‍ക്കാരിനെ പോലെ കേരള സര്‍ക്കാര്‍ പ്രവര്‍ത്തിക്കരുത്’; കാനം രാജേന്ദ്രന്‍

THE CUE

അട്ടപ്പാടിയിലെ മാവോയിസ്റ്റ് കൊലയിലും യുഎപിഎ അറസ്റ്റിലും ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം തുടര്‍ന്ന് സിപിഐ. കേരളത്തിലെ സര്‍ക്കാര്‍ ചെയ്യുന്നതും മോഡി സര്‍ക്കാര്‍ ചെയ്യുന്നതും ഒരുപോലെയാകാന്‍ പാടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുറന്നടിച്ചു. ഉന്മൂലന സിദ്ധാന്തമാണ് നക്‌സലൈറ്റുകള്‍ ഇന്ത്യയിലുണ്ടാക്കിയത്. അതേ ഉന്മൂലന സിദ്ധാന്തം തന്നെ പൊലീസ് നടപ്പിലാക്കാന്‍ പാടില്ല. ഇടതുപാര്‍ട്ടികള്‍ യുഎപിഎയ്‌ക്കെതിരാണ്. പ്രകാശ് കാരാട്ടും അതാണ് പറഞ്ഞത്. യുഎപിഎയ്‌ക്കെതിരെ രാജ്യവ്യാപകമായുള്ള ഇടതുപ്രതിരോധത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ദുര്‍ബലമാക്കാന്‍ പാടില്ലെന്നും കാനം വ്യക്തമാക്കി.

അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസ് പുറത്തുവിടുന്ന എല്ലാ തെളിവുകളും വിശ്വസിക്കാനാകില്ല.
കാനം രാജേന്ദ്രന്‍

സിപിഐ മാവോയിസ്റ്റുകളെ അനുകൂലിക്കുന്ന പാര്‍ട്ടിയല്ല. പക്ഷെ മാവോയിസ്റ്റുകളെ കൊലപ്പെടുത്തുന്നതിനോട് യോജിക്കാന്‍ കഴിയില്ല. ഇടതുപക്ഷ മുന്നണി ഇത്തരം കാര്യങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കപ്പുറത്ത് പൊലീസ് സ്വീകരിക്കുന്ന നടപടികളെ പിന്തുണയ്‌ക്കേണ്ട ബാധ്യതയില്ല. പൊലീസ് നല്‍കുന്ന തെളിവ് ആണ് അന്തിമം എന്ന് പറയുന്നത് അംഗീകരിക്കാനാകില്ല.

ലോകത്ത് എവിടെയെങ്കിലും കമിഴ്ന്നുകിടന്ന് പൊലീസുകാര്‍ മഹസര്‍ എഴുതുന്നത് കണ്ടിട്ടുണ്ടോ?
കാനം രാജേന്ദ്രന്‍
അട്ടപ്പാടി ഏറ്റുമുട്ടലിനിടെയിലേതെന്ന് ആരോപിച്ച് പൊലീസ് പുറത്തുവിട്ട വീഡിയോയില്‍ നിന്ന്  

മാവോയിസ്റ്റ് വിഷയത്തില്‍ സിപിഐഎമ്മും സിപിഐയും തമ്മില്‍ ഒരു തരത്തിലുള്ള അഭിപ്രായ വ്യത്യാസവും ഇല്ല. കൊലപ്പെടുത്തി പ്രശ്‌നം അവസാനിപ്പിക്കാം എന്ന ഭരണകൂട ചിന്തയെ സിപിഐഎമ്മും സിപിഐയും അനുകൂലിക്കുന്നില്ലെന്നും കാനം രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT