News n Views

‘നിരാശാ ജനകം’; അയോധ്യ സുപ്രീം കോടതിവിധി വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണെന്ന് മുസ്ലീം ലീഗ്

THE CUE

അയോധ്യയിലെ ബാബ്‌റി മസ്ജിദ്-രാമജന്മഭൂമി തര്‍ക്ക സ്ഥലം ക്ഷേത്ര നിര്‍മ്മാണത്തിന് വിട്ടുനല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി നിരാശാ ജനകമാണെന്ന് മുസ്ലീം ലീഗ്. വിധി വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണെന്ന് മുസ്ലീം ലീഗ് ദേശീയ നേതൃത്വം പ്രതികരിച്ചു. തര്‍ക്കഭൂമി പൂര്‍ണമായി ഒരു വിഭാഗത്തിന് നല്‍കിയ കോടതി പള്ളി പൊളിച്ചതും വിഗ്രഹം കൊണ്ടുപോയി വെച്ചതും നിയമവിരുദ്ധമാണെന്നും പറയുന്നുണ്ട്. ഇത്തരം വൈരുദ്ധ്യങ്ങളാണ് വിധിയിലുള്ളതെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. മുസ്ലീം ലീഗ് ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് നേതാക്കള്‍ നിലപാട് വ്യക്തമാക്കിയത്.

നിയമവശങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. രാജ്യത്തെ മുഴുവന്‍ സംഘടനകളുമായും മതേതര രാഷ്ട്രീയ പാര്‍ട്ടികളുമായും ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തും.
മുസ്ലീം ലീഗ്

ചര്‍ച്ചക്കായി ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നതുകൊണ്ടാണ് വിധി അംഗീകരിക്കുന്നത്. സമാധാനം നിലനിര്‍ത്താന്‍ കഴിഞ്ഞതിന് എല്ലാവരേയും അഭിനന്ദിക്കുന്നു. സുപ്രിംകോടതി നിര്‍ദേശിച്ച സ്ഥലം സ്വീകരിക്കണോയെന്നതിലടക്കം ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അടക്കമുള്ള കക്ഷികളുമായി പാര്‍ട്ടി ബന്ധപ്പെട്ടുവരുന്നതായും കേസിലെ കക്ഷികളുടെയും മറ്റു സംഘടനകളുടെയും അഭിപ്രായങ്ങള്‍കൂടി തേടിയ ശേഷം നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടുള്ള തുടര്‍നടപടികള്‍ സ്വീകരിക്കും.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ശിവസേനയെ പിന്തുണക്കുന്നതിനേക്കുറിച്ച് പിന്നീട് നിലപാട് വ്യക്തമാക്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ഖാദര്‍ മൊയ്തീന്‍, പി കെ കുഞ്ഞാലിക്കുട്ടി, പി വി അബ്ദുള്‍ വഹാബ്, ഇ ടി മുഹമ്മദ് ബഷീര്‍, സാദിഖലി ശിഹാബ് തങ്ങള്‍, കെപിഎ മജീദ് തുടങ്ങിയവരാണ് മാധ്യമങ്ങളോട് സംസാരിച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

പകുതിയിലേറെ ഗ്രാമപഞ്ചായത്തുകള്‍, നാല് കോര്‍പറേഷനുകള്‍, വന്‍ തിരിച്ചുവരവ് നടത്തി യുഡിഎഫ്; തിരുവനന്തപുരം പിടിച്ച് എന്‍ഡിഎ

SCROLL FOR NEXT