News n Views

അരൂര്‍ നിലനിര്‍ത്താന്‍ യുവ നേതാവിനെ രംഗത്തിറക്കി സിപിഎം ; മനു സി പുളിക്കല്‍ സ്ഥാനാര്‍ത്ഥി  

THE CUE

അരൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മനു സി പുളിക്കല്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. ആലപ്പുഴയില്‍ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് പേര് നിര്‍ദേശിക്കപ്പെട്ടത്. സംസ്ഥാന നേതൃത്വം മനുവിനെ നിര്‍ദേശിക്കുകയായിരുന്നു. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ പിന്തുണയും ഈ യുവനേതാവിനായിരുന്നു. ഇത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ നിര്‍ണായകമായി.

വയലാര്‍ സ്വദേശിയാണ് ഇദ്ദേഹം. അരൂര്‍ അസംബ്ലി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പള്ളിപ്പുറം ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഏറെക്കാലമായി അരൂര്‍ മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയുമാണ്. അസംബ്ലി മണ്ഡലം പാര്‍ട്ടി സെക്രട്ടറി, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം, ഫിഷറീസ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം എന്നീ പദവികളും വഹിക്കുന്നു. കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചേര്‍ത്തല എസ്എന്‍ കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായാണ് സജീവ രാഷ്ട്രീയ പ്രവേശനം. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജില്‍ മാഗസിന്‍ എഡിറ്ററായിരുന്നു. രണ്ട് തവണ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായും തെരഞ്ഞെടുക്കപ്പെട്ടു. സിറ്റിങ് എംഎല്‍എയായിരുന്ന എ എം ആരിഫ് ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചതോടെയാണ് അരൂരില്‍ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT