News n Views

5 വര്‍ഷം കുറച്ചു ; സിപിഎം കമ്മിറ്റികളില്‍ അംഗങ്ങളുടെ പ്രായപരിധി 75 ആക്കി 

THE CUE

കേന്ദ്രകമ്മിറ്റിയും പൊളിറ്റ്ബ്യൂറോയുമടക്കം സിപിഎമ്മിന്റെ എല്ലാ കമ്മിറ്റികളിലും അംഗങ്ങളുടെ പ്രായപരിധി 75 ആക്കി. 80 ആയിരുന്നതാണ് 75 ആക്കി കുറച്ചത്. അതേസമയം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നവരുടെ പ്രായപരിധി 65 ആക്കുകയെന്ന നിര്‍ദേശം കേരളത്തില്‍ പരിഗണിക്കപ്പെടുന്നുവെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രായപരിധി പ്രാബല്യത്തിലാകുന്നതോടെ, പ്രത്യേക ഇളവുകള്‍ നല്‍കുന്നില്ലെങ്കില്‍ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കേന്ദ്ര സംസ്ഥാന കമ്മിറ്റികളില്‍ ഒഴിവാക്കപ്പെടും.

2021 ല്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങളിലാകും പ്രായപരിധി നടപ്പിലാവുക. എല്ലാ തലങ്ങളിലും വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം വര്‍ഗബഹുജന സംഘടനകളില്‍ നടപ്പാക്കി വരികയാണ്. സിഐടിയു കമ്മിറ്റികളില്‍ ഭാരവാഹികളില്‍ 25 % സത്രീകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയിലും ഇത് നടപ്പാക്കുമെന്ന് അറിയുന്നു. പ്രായപരിധി കര്‍ശനമാക്കുമോയെന്നും അറിയേണ്ടതുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന് 2021 ലെ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോഴേക്കും 77 വയസ്സാകും. എസ് രാമചന്ദ്രന്‍പിള്ള, പി കരുണാകരന്‍, വൈക്കം വിശ്വന്‍ എന്നിവര്‍ ഒഴിവാകേണ്ടി വരും. കൂടാതെ സംസ്ഥാന കമ്മിറ്റിയില്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍, ആനത്തലവട്ടം ആനന്ദന്‍ തുടങ്ങി നിരവധി പേര്‍ 75 പിന്നിട്ടവരുണ്ട്. എന്നാല്‍ 80 പിന്നിട്ട എസ് രാമചന്ദ്രന്‍ പിള്ളയ്ക്ക് പിബിയില്‍ തുടരാന്‍ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് ഇളവ് നല്‍കിയിരുന്നു. ഇത്തരത്തില്‍ ഇളവുകള്‍ക്കുള്ള സാധ്യത തള്ളിക്കളയാനാകില്ല.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൃഥ്വിരാജ് പറഞ്ഞു ഇതേ കഥയാണ് അവരുടേതെന്ന് - Nishad Koya On Controversy Behind Malayalee From India

ഒരു കൂട്ടം സൈക്കോകളുടെ ഇടയിലേക്ക് ഞാനും പാവം മമ്മൂക്കയും - Turbo Team Interview

പ്രണയം കല്യാണം തല്ല് | Mandakini Trailer Decoding

'ഗുരുവായൂരമ്പല നടയിൽ എനിക്ക് വേണ്ടിയെടുത്ത സിനിമയല്ല, പ്രേക്ഷകർക്ക് വേണ്ടിയെടുത്ത സിനിമയാണ്'; വിപിൻ ദാസ്

RR V/S KCR V/S MODI ; തെലങ്കാന ആര് കൊണ്ടുപോവും ?

SCROLL FOR NEXT