News n Views

മാവോയിസ്റ്റ് ബന്ധമാരോപിക്കപ്പെട്ട് സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍; രണ്ട് പേര്‍ക്കെതിരെ യുഎപിഎ ചുമത്തി

THE CUE

കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്നാരോപിച്ച് രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തി. അലന്‍ ഷുഹൈബും താഹയും സജീവ എസ്എഫ്ഐ പ്രവര്‍ത്തകരും സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളുമാണ്. മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്നാരോപിച്ച് ഇന്നലെ വൈകിട്ടാണ് പന്തീരാങ്കാവ് പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

അട്ടപ്പാടിയില്‍ നാല് മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നതില്‍ പ്രതിഷേധം രേഖപ്പെടുത്തുന്ന പോസ്റ്റര്‍ കൈവശം വെച്ചെന്ന പേരിലാണ് അറസ്റ്റ്.  

അലന്‍ ഷുഹൈബിന്റേയും, താഹയുടേയും വീടുകളില്‍ ഇന്ന് രാവിലെ പൊലീസ് റെയ്ഡ് നടത്തി. ഭരണകൂട ഭീകരതയാണെന്ന് അലന്റെ പിതാവ് ഷുഹൈബ് പ്രതികരിച്ചു. പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയായ അലന്‍ സിപിഐഎം അംഗമാണെന്നും ഷുഹൈബ് പറഞ്ഞു. ബാലസംഘം കല്ലായി മേഖലാ സെക്രട്ടറി, കോഴിക്കോട് സൗത്ത് കമ്മിറ്റിയംഗം, എസ്എഫ് ഐ കോഴിക്കോട് ഏരിയാ കമ്മിറ്റിയംഗം എന്നീ നിലകളില്‍ ശുഹൈബ് പ്രവര്‍ത്തിച്ചിരുന്നതായും വിവരങ്ങളുണ്ട്.

അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതിനെതിരെ യുഎപിഎ ചുമത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

വയനാട് വൈത്തിരിയില്‍ സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി പി ജലീലിനെ വെടിവെച്ചുകൊന്നതില്‍ പ്രതിഷേധിച്ച് പോസ്റ്റര്‍ പതിച്ച രണ്ട് യുവാക്കള്‍ക്കെതിരെ പൊലീസ് യുഎപിഎ ചുമത്തിയിരുന്നു. സി പി നഹാസ്, ശ്രീകാന്ത് എന്നിവര്‍ക്കെതിരെയാണ് പെരിന്തല്‍മണ്ണ പൊലീസ് യുഎപിഎ രജിസ്റ്റര്‍ ചെയ്തത്. കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നും തണ്ടര്‍ബോള്‍ട്ട് പിരിച്ചുവിടണമെന്നുമാണ് പോസ്റ്ററില്‍ ആവശ്യപ്പെട്ടിരുന്നത്. ജലീല്‍ വധത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പോസ്റ്റര്‍ പതിപ്പിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനും സി പി ജലീലിന്റെ സഹോദരനുമായ സി പി റഷീദിനെതിരെയും പൊലീസ് കേസെടുത്തിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തിര പോലെ വ്യത്യസ്‍തമായ സിനിമ, വിനീത് ശ്രീനിവാസന്റെ ത്രില്ലർ ചിത്രം പൂജ റിലീസായി എത്തും: വിശാഖ് സുബ്രഹ്മണ്യം അഭിമുഖം

പ്രേംനസീർ സാർ ലെജന്റ് ആണ്, അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്: ടിനി ടോം

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

SCROLL FOR NEXT