Coronavirus

'ആശ്വാസമായത് സര്‍ക്കാരിന്റെ കരുതലും സഹായവവും'; ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം നല്‍കി കൊവിഡ് ഭേദമായ കുടുംബം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കി കൊവിഡ് 19 ഭേദമായ കുടുംബം. കാസര്‍കോട് ഏരിയാല്‍ സ്വദേശികളായ റുഖിയയും കുടുംബവുമാണ് കളക്ടര്‍ ഡോ. ഡി സജിത് ബാബു മുഖേന പണം കൈമാറിയത്. കുടുംബത്തിലെ ആറ് പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലും പലഭാഗത്ത് നിന്നുണ്ടായപ്പോഴും സര്‍ക്കാരിന്റെ കരുതലും സഹായവും സന്തോഷം നല്‍കിയെന്ന് കുടുംബാംഗം പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മാര്‍ച്ച് 16ന് ദുബായില്‍നിന്നെത്തിയ റുഖിയയുടെ മകന്‍ അലി അസ്‌കറിനെയാണ് മാര്‍ച്ച് 21ന് ആദ്യമായി രോഗം സ്ഥിരീകരിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് റുഖിയയ്ക്കും അലി അസ്‌കറിന്റെ ഭാര്യയ്ക്കും, ഭാര്യാസഹോദരിക്കും ഇവരുടെ എട്ടും പത്തും വയസുള്ള കുട്ടികള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇവര്‍ അഞ്ച് പേരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

കാസര്‍കോട്, കാഞ്ഞങ്ങാട് ആശുപത്രികളിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റു ജീവനക്കാര്‍ എന്നിവരില്‍ നിന്ന് ലഭിച്ച സ്‌നേഹവും ഇവര്‍ നല്‍കിയ ആത്മധൈര്യവും ഏറെ സഹായിച്ചുവെന്ന് റുഖിയ പറഞ്ഞു. കുടുംബം പൂര്‍ണമായും രോഗമുക്തരായി നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ തീരുമാനിച്ചത്. കുടുംബം നടത്തുന്ന ട്രസ്റ്റായ ഉമ്മത്ത് ഫൗണ്ടേഷന്‍ വ്യാഴാഴ്ചയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ കൈമാറിയത്.

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

ലോക പ്രശസ്ത സംവിധായകന്‍ പാന്‍ നളിനൊപ്പം കാനില്‍ ബാലന്‍ ടീമും

വി.ഡി.സതീശന്‍ മുഖ്യമന്ത്രി; ജനഹിതത്തിന് ഒപ്പം ഹൈക്കമാന്‍ഡ്

SCROLL FOR NEXT