Coronavirus

'സ്പ്രിങ്ക്‌ളറില്‍ നിന്ന് രോഗീ വിവരങ്ങള്‍ വാങ്ങുന്നില്ല'; പ്രതികരിച്ച് ഫൈസര്‍

സ്പ്രിങ്ക്‌ളറില്‍ നിന്ന് രോഗീവിവരങ്ങള്‍ വാങ്ങുന്നില്ലെന്ന് അമേരിക്ക ആസ്ഥാനമായ ആഗോള മരുന്നുകമ്പനിയായ ഫൈസര്‍. ഓണ്‍ലൈന്‍ മാധ്യമമായ ദ ലെഡെയോടാണ് കമ്പനിയുടെ പ്രതികരണം. ഡാറ്റാ കൈമാറ്റത്തില്‍ പ്രതിപക്ഷാരോപണം നേരിടുന്ന സ്പ്രിങ്ക്‌ളറിന്, കൊറോണയ്‌ക്കെതിരെ പ്രതിരോധ മരുന്നിനായി ഗവേഷണം നടത്തുന്ന ഫൈസര്‍ കമ്പനിയുമായി ബന്ധമുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവരശേഖരണത്തിനും വിശകലനത്തിനും കേരള സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ട കമ്പനിയാണ് സ്പ്രിങ്ക്‌ളര്‍.

എന്നാല്‍ സ്പ്രിങ്ക്‌ളറിന്റെ കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ പങ്കാളിയല്ലെന്നാണ് ഫൈസറിന്റെ വിശദീകരണം.ഇന്ത്യയിലെ കൊവിഡ് 19 രോഗികളുടെ വിവര വിശകലനവുമായി ബന്ധപ്പെട്ട സ്പ്രിങ്ക്‌ളറിന്റെ പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ ഭാഗഭാക്കല്ല. സോഷ്യല്‍ മീഡിയ ചാനലുകളില്‍ കണ്ടന്റുകള്‍ കൈകാര്യം ചെയ്യുന്നതില്‍ മാത്രമാണ് സ്പ്രിങ്ക്‌ളറിനെ ഉപയോഗപ്പെടുത്തുന്നതെന്നും ഫൈസറിന്റെ ഗ്ലോബല്‍ മീഡിയ റിലേഷന്‍സ് -ഏഷ്യപെസഫിക് ആന്‍ഡ് ചൈന മേഖലയുടെ ചുമതലയിലുള്ള റോമ നായര്‍ ദ ലെഡെയോട് പറഞ്ഞു. ഫൈസറിന്റെ സോഷ്യല്‍ മീഡിയ സ്ട്രാറ്റജി മേധാവിയായ സാറ ഹോളിഡേയുടെ 2017 ലെ പ്രസംഗമാണ് കേരള മാധ്യമങ്ങള്‍ ഉദ്ധരിച്ചത്.

സമൂഹ മാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിനായി സ്പ്രിങ്ക്‌ളറിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുവെന്നാണ് അവര്‍ പരാമര്‍ശിച്ചത്. സ്പ്രിങ്ക്‌ളറിന് ഫൈസറുമായി ബന്ധമുണ്ടെന്നത് സംബന്ധിച്ച വാര്‍ത്തകള്‍ വിലയിരുത്തി. അവയെല്ലാം അടിസ്ഥാന രഹിതമാണെന്നും റോമ നായര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ 1.75 ലക്ഷം കൊവിഡ് രോഗികളുടെ വിവരങ്ങള്‍ സ്പ്രിങ്ക്‌ളറിന്റെ സെര്‍വറില്‍ അപ് ലോഡ് ചെയ്യപ്പെട്ടെന്നാണ് പ്രതിപക്ഷാരോപണം.മലയാളിയായ രാജി തോമസിന്റെ ഉടമസ്ഥതയില്‍ അമേരിക്ക ആസ്ഥാനമായ കമ്പനിയാണ് സ്പ്രിങ്ക്‌ളര്‍.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT