ലോക്ക്ഡൗണില്‍ 12 വയസുകാരി നടന്നത് 150 കിലോമീറ്റര്‍, വീട്ടിലെത്താന്‍ ഒരുമണിക്കൂറുള്ളപ്പോള്‍ മരണം  

ലോക്ക്ഡൗണില്‍ 12 വയസുകാരി നടന്നത് 150 കിലോമീറ്റര്‍, വീട്ടിലെത്താന്‍ ഒരുമണിക്കൂറുള്ളപ്പോള്‍ മരണം  

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കാല്‍നടയായി നാട്ടിലേക്ക് യാത്രതിരിച്ച 12 വയസുകാരി മരിച്ചു. തെലങ്കാനയില്‍ നിന്ന് ഛത്തീസ്ഗഡിലെ ബിദാപൂരിലേക്കായിരുന്നു 12 വയസുകാരി ജംലോ മക്ഡാമും സംഘവും നടന്നത്. മൂന്ന് ദിവസം കൊണ്ടാണ് സംഘം 150 കിലോമീറ്റര്‍ പിന്നിട്ടത്. ഒടുവില്‍ വീട്ടിലെത്താന്‍ ഒരു മണിക്കൂര്‍ ശേഷിക്കെ പെണ്‍കുട്ടി തളര്‍ന്നുവീഴുകയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തെലങ്കാനയിലെ ഒരു മുളകുപാടത്ത് ജോലി ചെയ്ത് വരികയായിരുന്നു ജംലോ മക്ഡാം. കൂടെ ജോലി ചെയ്തിരുന്ന മറ്റ് 11 പേരോടൊപ്പമാണ് 12 വയസുകാരി യാത്ര തിരിച്ചത്. ഹൈവേകള്‍ ഒഴിവാക്കി കാട്ടിലൂടെയും ചെറുവഴികളിലൂടെയുമായിരുന്നു സംഘം യാത്രചെയ്തതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒടുവില്‍ വീട്ടിലെത്താന്‍ 14 കിലോമീറ്റര്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് പെണ്‍കുട്ടിക്ക് വയറുവേദനയുണ്ടായതും തളര്‍ന്ന് വീണതും. തുടര്‍ന്ന് മരിക്കുകയായിരുന്നു. ആംബുലന്‍സിലാണ് കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം.

 ലോക്ക്ഡൗണില്‍ 12 വയസുകാരി നടന്നത് 150 കിലോമീറ്റര്‍, വീട്ടിലെത്താന്‍ ഒരുമണിക്കൂറുള്ളപ്പോള്‍ മരണം  
‘ലോക്ക് ഡൗണ്‍ ആണെങ്കിലും, നെറ്റില്ലെങ്കിലും പഠനം മുടങ്ങരുത്’, ക്ലാസെടുക്കാന്‍ മരത്തിന് മുകളില്‍ കയറി അധ്യാപകന്‍

കുട്ടിക്ക് നിര്‍ജ്ജലീകരണവും പോഷകാഹാരക്കുറവുമുണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയുടെ കൊവിഡ് ടെസ്റ്റ് നെഗറ്റീവാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ബിആര്‍ പൂജാരിയും വ്യക്തമാക്കി. പെണ്‍കുട്ടി ജോലിക്കായി തെലങ്കാനയിലേക്ക് പോയിട്ട് രണ്ട് മാസമേ ആയുള്ളൂവെന്ന് പിതാവ് പറഞ്ഞു. മൂന്ന് ദിവസമായി വീട്ടിലെത്താന്‍ അവള്‍ നടക്കുകയായിരുന്നു. വയറുവേദനയും ഛര്‍ദ്ദിയുമുണ്ടായിരുന്നു. അവള്‍ നന്നായി ഭക്ഷണവും കഴിച്ചിരുന്നില്ലെന്നാണ് കൂടെയുള്ളവര്‍ പറഞ്ഞതെന്നും പിതാവ് പറഞ്ഞു. കുട്ടിയുടെ കുടുംബത്തിന് സംസ്ഥാനസര്‍ക്കാര്‍ ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in