Coronavirus

ഒറ്റദിവസം 99 പേര്‍ക്ക് രോഗം, വിദേശത്തുനിന്നെത്തുന്ന രോഗികളുടെ എണ്ണം വര്‍ധിക്കുന്നു, ആശങ്കയില്‍ ചൈനീസ് അധികൃതര്‍

THE CUE

ചൈനയില്‍ ശനിയാഴ്ച മാത്രം 99 പേരില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു. മുന്‍ ദിവസങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വന്‍വര്‍ധനവാണ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച 99 പേരില്‍ 63 പേരും പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരായിരുന്നു എന്നതാണ് ആശങ്കയ്ക്ക് കാരണമായിരിക്കുന്നത്. ഇതില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് സമ്പര്‍ക്കത്തിലൂടെ രോഗം വന്നതെന്നും, 97 പേരും വിദേശത്തു നിന്നെത്തിയവരാണെന്നും നാഷ്ണല്‍ ഹെല്‍ത്ത് കമ്മീഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു.

ചൈനയുടെ വാണിജ്യ കേന്ദ്രമായ ഷാങ്ഹായിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 52 പേര്‍ക്കാണ് ശനിയാഴ്ച മാത്രം ഇവിടെ രോഗം സ്ഥിരീകരിച്ചത്. വിദേശത്തു നിന്നെത്തുന്നവരിലൂടെ കൊവിഡ് 19 വീണ്ടും രാജ്യത്ത് പിടിയുറപ്പിക്കുകയാണോ എന്ന ആശങ്കകള്‍ക്കാണ് പുതിയ കണക്കുകള്‍ വഴിവെച്ചിരിക്കുന്നത്.

നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ ചൈനയ്ക്ക് പുറത്തു നിന്ന് വന്നവരില്‍ 1280 പേര്‍ക്കാണ് കൊവീഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 481 പേര്‍ രോഗമുക്തരായി. ചികിത്സയിലുള്ള 799 പേരില്‍ 36 പേരുടെ നില ഗുരുതരമാണ്. നിലവില്‍ വിദേശത്തു നിന്നെത്തുന്നവരെ 14 ദിവസത്തെ ക്വാറന്റൈന് ശേഷമാണ് വീടുകളിലേക്ക് പോകാന്‍ അനുവദിക്കുന്നത്.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT