Coronavirus

പോത്തന്‍കോട് സമൂഹവ്യാപന സൂചനയില്ലെന്ന് മന്ത്രി, നിയന്ത്രണങ്ങളില്‍ ആശയക്കുഴപ്പം പാടില്ല

THE CUE

കൊവിഡ് രോഗിയുടെ മരണത്തിന് പിന്നാലെ തിരുവനന്തപുരം പോത്തന്‍കോട് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പോത്തന്‍കോട് പരിശോധന വ്യാപകമാക്കിയിട്ടുണ്ടെന്നും മരിച്ചയാള്‍ക്ക് രോഗം പിടിപെട്ടത് എവിടെ നിന്നാണെന്ന് കണ്ടുപിടിക്കാനായിട്ടില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിലവില്‍ പോത്തന്‍കോട് സമൂഹ വ്യാപനത്തിന്റെ സൂചന ഇല്ല. ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരുമെന്നും മന്ത്രി.

പോത്തന്‍കോട്ടെ അഞ്ച് പഞ്ചായത്തുകളിലെയും മുഴുവന്‍ ആളുകളെയും ക്വാറന്റൈനിലാക്കുകയും റേഷന്‍ കടകളടക്കം പ്രവര്‍ത്തിക്കേണ്ട എന്ന ഉത്തരവും ഉണ്ടായിരുന്നു. കടകളുടെ നിയന്ത്രണം പിന്നീട് പിന്‍വലിച്ചു. പോത്തന്‍കോട്ടെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച ഉത്തരവില്‍ ആശയക്കുഴപ്പമുണ്ടായതായി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കൂടിയാലോചിച്ച് മാത്രമേ ഉത്തരവുകളിറക്കാവൂ എന്ന് കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് നിലവിലുള്ള നിയന്ത്രണങ്ങള്‍ പോത്തന്‍ കോടും തുടരുമെന്നും കടകംപള്ളി സുരേന്ദ്രന്‍.

സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു

'ആരോമലിന്റെയും അമ്പിളിയുടെയും വിവാഹം മെയ് 24 ന് തന്നെ' ; മന്ദാകിനി തിയറ്ററുകളിലേക്ക്

​വ്യത്യസ്തമായ ഒരു ​ഗ്രാമത്തിന്റെ കഥ; പെരുമാനി മെയ് പത്തിന് തിയറ്ററുകളിൽ

പൃഥ്വിരാജിന്റെ മാ​ഗ്നം ഓപ്പസ്

ഷീന ബോറ കൊലപാതകം

SCROLL FOR NEXT