വി എസ് സുനില്‍കുമാര്‍ 
Coronavirus

മന്ത്രി വി എസ് സുനില്‍കുമാര്‍ കൊവിഡ് നീരീക്ഷണത്തില്‍

കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ സ്വയം നീരീക്ഷണത്തില്‍. മന്ത്രി പങ്കെടുത്ത യോഗത്തില്‍ ഉണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിരീക്ഷത്തില്‍ പോയത്. ആശങ്കപ്പെടാനില്ലെന്ന് മന്ത്രി പ്രതികരിച്ചു. ജൂണ്‍ 15 ന് തൃശൂര്‍ നിയോജകമണ്ഡലത്തിലെ കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനുവേണ്ടി മേയര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഉയര്‍ന്ന ഉദ്യോഗസ്ഥരും സംബന്ധിച്ച യോഗം തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ പങ്കെടുത്ത ആരോഗ്യ വകുപ്പിലെ ഒരു ഉദ്യോഗസ്ഥയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ സ്വയം നിരീക്ഷണത്തിലാണെന്ന് മന്ത്രി സുനില്‍കുമാര്‍ അറിയിച്ചു. മാസ്‌ക്, കയ്യുറ തുടങ്ങിയ കാര്യങ്ങള്‍ ധരിച്ച് സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തുതന്നെയാണ് യോഗത്തില്‍ പങ്കെടുത്തത്. എന്നാല്‍, യോഗത്തില്‍ പങ്കെടുത്ത ഒരു വ്യക്തി പോസിറ്റീവ് ആയതിനാല്‍ ആ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നു എന്നതുകൊണ്ടാണ് മെഡിക്കല്‍ ബോര്‍ഡ് തീരുമാനം വരുന്നതിനു മുമ്പുതന്നെ സ്വയം നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിച്ചത്. ഇതില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവില്‍ ഇല്ല. കോവിഡ് 19 പ്രോട്ടോക്കോള്‍ അനുസരിച്ച് ഉത്തരവാദപ്പെട്ട ഒരാള്‍ എന്ന നിലയിലാണ് ഈ തീരുമാനം. മെഡിക്കല്‍ ബോര്‍ഡാണ് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതെന്നും വി എസ് സുനില്‍കുമാര്‍

വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ഓണ്‍ലൈന്‍ വഴി ഔദ്യോഗിക കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയും. എറണാകുളം ജില്ലയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും വീട്ടിലിരുന്നുകൊണ്ടുതന്നെ കോ-ഓര്‍ഡിനേറ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനിച്ചിട്ടുള്ളത്. ആശങ്കപ്പെടേണ്ട സാഹചര്യങ്ങള്‍ ഇല്ല എന്ന കാര്യം കൂടി അറിയിക്കുന്നു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തിര പോലെ വ്യത്യസ്‍തമായ സിനിമ, വിനീത് ശ്രീനിവാസന്റെ ത്രില്ലർ ചിത്രം പൂജ റിലീസായി എത്തും: വിശാഖ് സുബ്രഹ്മണ്യം അഭിമുഖം

പ്രേംനസീർ സാർ ലെജന്റ് ആണ്, അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്: ടിനി ടോം

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

SCROLL FOR NEXT