

ആഗോള രുചിവൈവിധ്യങ്ങളും ഭക്ഷ്യഉത്പന്നങ്ങളുമായി ലുലു വേൾഡ് ഫുഡ് ഫെസ്റ്റിന് തുടക്കമായി. വ്യത്യസ്ഥമായ രുചികൂട്ടുകൾ ഭക്ഷ്യവിഭവങ്ങൾ ലോകത്തെ വിവിധയിടങ്ങളിൽ നിന്നുള്ള ഭക്ഷ്യ ഉത്പന്നങ്ങൾ, ലൈവ് പാചക സെഷനുകൾ, വിനോദ പരിപാടികൾ ഫെസ്റ്റിന്‍റെ ഭാഗമായി നടക്കും. അബുദാബി ഖാലിദിയ്യ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ലുലു വേൾഡ് ഫുഡ് ഉദ്ഘാടനം ചെയ്തു.
ലോകത്തെ വിവിധയിടങ്ങളിൽ നിന്നുള്ള മുൻനിര ഷെഫുകൾ നയിക്കുന്ന ലൈവ് കുക്കിങ്ങ് സെഷനുകളും ലുലു വേൾഡ് ഫുഡ് വീക്കിന്‍റെ ഭാഗമായുണ്ട്. ലുലു ഓൺലൈൻ ആപ്പിലും വെബ്സ്റ്റോറിലും ഫെസ്റ്റിന്‍റെ ഭാഗമായുള്ള ഇളവുകള്‍ ലഭിക്കും. മാസ്റ്റർകാർഡ് ക്രെഡിറ്റ് കാർഡുകളിൽ ഓൺലൈൻ പർച്ചേസ് ചെയ്യുന്നവർക്ക് ഇരുപത് ശതമാനം വരെ അധിക ഇളവും നല്‍കുന്നുണ്ട്.