റെക്കോർഡ് നേട്ടത്തിൽ യൂണിയൻ കോപ്: മൂന്നാം പാദത്തിൽ 1.7 ബില്യൻ ദിർഹം മൊത്ത വരുമാനം

റെക്കോർഡ് നേട്ടത്തിൽ യൂണിയൻ കോപ്: മൂന്നാം പാദത്തിൽ 1.7 ബില്യൻ ദിർഹം മൊത്ത വരുമാനം
Published on

ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്തതിന് ശേഷമുള്ള ഏറ്റവും ഉയർന്ന വിൽപന രേഖപ്പെടുത്തി യൂണിയൻ കോപ് 2025 സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ 1.7 ബില്യൻ ജോളർ (ഏകദേശം 170 കോടി ദിർഹം) മൊത്ത വരുമാനം നേടി. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8% വർധനവാണ്. റീട്ടെയിൽ വിൽപന 6.72% വർധിച്ച് 1.384 ബില്യൻ ഡോളറും റിയൽ എസ്റ്റേറ്റ് വരുമാനം 12.61% വർധിച്ച് 134 മില്യൻ ഡോളറും രേഖപ്പെടുത്തി. നികുതിക്ക് ശേഷമുള്ള ലാഭം 7% വർധിച്ച് 227 മില്യൻ ഡോളറിലെത്തി

ഉപഭോക്തൃ കേന്ദ്രീകൃത തന്ത്രങ്ങളും റീട്ടെയിൽ രംഗത്തെ നവീകരണവുമാണ് ഈ മികച്ച പ്രകടനത്തിന് പിന്നിലെന്ന് സിഇഒ മുഹമ്മദ് അൽ ഹാഷ്മി പറഞ്ഞു. ഓൺലൈൻ വിൽപന 27% വർധിക്കുകയും പുതിയ ഉപഭോക്താക്കളുടെ എണ്ണം 66% കൂടുകയും ചെയ്തുവെന്നും അദ്ദേഹം അറിയിച്ചു. 2025-ൽ നാല് പുതിയ സ്റ്റോറുകൾ തുറന്ന യൂണിയൻ കോപ് യുഎഇയിൽ ആദ്യമായി സബ്‌സ്‌ക്രിപ്‌ഷൻ സേവനവും നടപ്പിലാക്കി. കൂടാതെ, സ്വദേശിവൽക്കരണം 38% ആയി ഉയർത്താനും 8,500 മണിക്കൂറിലേറെ പരിശീലനം ജീവനക്കാർക്ക് നൽകാനും സ്ഥാപനത്തിന് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in