Coronavirus

സംസ്ഥാനത്ത് 2406 പേര്‍ക്ക് കൂടി കൊവിഡ് 19 ; 2067 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് 2406 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 2067 പേര്‍ രോഗമുക്തരായി.കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പത്ത് മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി കൊവിഡ് അവലോകന യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.അയല്‍ സംസ്ഥാനങ്ങളിലെ സ്ഥിതിയായിരുന്നു കേരളത്തിലെങ്കില്‍ ആയിരക്കണക്കിന് മരണങ്ങള്‍ സംഭവിക്കുമായിരുന്നു.

ദക്ഷിണേന്ത്യയില്‍ രോഗവ്യാപനം രൂക്ഷമാകുകയാണ്. കര്‍ണാടകയില്‍ രോഗബാധിതര്‍ മൂന്ന് ലക്ഷം കടന്നു. തമിഴ്‌നാട്ടില്‍ നാല് ലക്ഷമായി. ഏഴായിരം പേര്‍ മരിച്ചു.കര്‍ണാടകയില്‍ 10 ലക്ഷത്തില്‍ 82 പേരും തമിഴ്‌നാട്ടില്‍ 93 പേരും എന്നതാണ് കൊവിഡ് മരണനിരക്ക്. കേരളത്തില്‍ 10 ലക്ഷത്തില്‍ എട്ട് എന്ന നിരക്കില്‍ രോഗബാധ പിടിച്ചുനിര്‍ത്താനായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോഴുള്ളതില്‍ എട്ട് മടങ്ങ് രോഗികള്‍ വര്‍ധിച്ചാലും ചികിത്സ നല്‍കാനുള്ള സൗകര്യങ്ങള്‍ നിലവില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ആരോഗ്യസംവിധാനവും പ്രതിരോധ നടപടികളും കാര്യക്ഷമമാക്കാന്‍ സാധിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

SCROLL FOR NEXT