Coronavirus

അതിഥി തൊഴിലാളികള്‍ക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി കര്‍ണാടക, നടപടി യെദ്യൂരപ്പ ബില്‍ഡര്‍മാരെ കണ്ടതിന് പിന്നാലെ

മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ബില്‍ഡര്‍മാരെ കണ്ടതിന് പിന്നാലെ അതിഥി തൊഴിലാളികള്‍ക്കായുള്ള ട്രെയിനുകള്‍ റദ്ദാക്കി കര്‍ണാടക സര്‍ക്കാര്‍. മെയ് 6 ബുധനാഴ്ച മുതല്‍ സംസ്ഥാനത്തുനിന്ന് രാജ്യത്തിന്റെ വിവിധയിടങ്ങളിലേക്കുള്ള തീവണ്ടികളാണ് ഒറ്റയടിക്ക് റദ്ദാക്കിയത്. ബുധനാഴ്ച മുതല്‍ ഷെഡ്യൂള്‍ ചെയ്ത മുഴുവന്‍ ട്രെയിനുകളും റദ്ദാക്കണമെന്ന് റെയില്‍വേയോട് കത്തിലൂടെ അഭ്യര്‍ത്ഥിക്കുകയായിരുന്നു. കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക്ഡൗണില്‍ കര്‍ണാടകയില്‍ കുടുങ്ങിയ അതിഥി തൊഴിലാളികള്‍ നാടുകളിലേക്ക് മടങ്ങാനുള്ള ട്രെയിന്‍ പിടിക്കാന്‍ പ്രയാസപ്പെടുന്നതിനിടെയാണ് ഇരുട്ടടിപോലുള്ള തീരുമാനം.ആയിരക്കണക്കിന് തൊഴിലാളികള്‍ നാടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹമറയിച്ച് കാത്തിരിക്കുന്നതിനിടെയാണ് ബിജെപി സര്‍ക്കാരിന്റെ ആശങ്കപടര്‍ത്തുന്ന നടപടി.

ആവശ്യമില്ലാത്തതിനാല്‍ ട്രെയിനുകള്‍ പിന്‍വലിക്കുന്നുവെന്നാണ് അന്യസംസ്ഥാന യാത്രയുടെ ചുമതലയിലുള്ള നോഡല്‍ ഓഫീസര്‍ എന്‍ മഞ്ജുനാഥിന്റെ വിശദീകരണം.എന്നാല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (Credai) പ്രതിനിധികളുമായുള്ള ബിഎസ് യെദ്യൂരപ്പയുടെ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് നടപടിയെന്ന് സര്‍ക്കാരില്‍ ഉന്നത പദവിയിലുള്ള പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം അനിവാര്യമാണെന്ന വികാരത്തിന്റെ അടിസ്ഥാനത്തിലാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. പ്രസ്തുത ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി യെദ്യൂരപ്പ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് കൊവിഡ് 19 വ്യാപനം നിയന്ത്രണവിധേയമാണെന്നും റെഡ് സോണ്‍ ഒഴികെയുള്ള മേഖലകളില്‍ വ്യവസായമേഖലയും നിര്‍മ്മാണ രംഗവും പ്രവൃത്തികള്‍ പുനരാരംഭിക്കേണ്ടതുണ്ടെന്നും അതില്‍ പരാമര്‍ശിക്കുന്നു. അതിനാല്‍ അതിഥി തൊഴിലാളികളുടെ അനിവാര്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കേണ്ടതുണ്ടെന്നും പറയുന്നു. ഉത്തര്‍പ്രദേശിലേക്കും ഝാര്‍ഖണ്ഡിലേക്കുമായി ചൊവ്വാഴ്ച പോയ 2 ട്രെയിനുകളാണ് അവസാനമായി അന്യസംസ്ഥാന തൊഴിലാളികളുമായി സംസ്ഥാനം വിട്ടത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT