Coronavirus

സ്പ്രിങ്ക്‌ളര്‍ ഇടപാടില്‍ സിപിഐക്ക് കടുത്ത അതൃപ്തി ; കോടിയേരിയെ നേരില്‍ കണ്ട് നിലപാടറിയിച്ച് കാനം

സ്പ്രിങ്ക്‌ളര്‍ കരാറിലെ സര്‍ക്കാര്‍ നടപടിയില്‍ അതൃപ്തി കടുപ്പിച്ച് സിപിഐ. പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ട് നിലപാടറിയിച്ചു. എകെജി സെന്ററിലെത്തിയായിരുന്നു കൂടിക്കാഴ്ച. വ്യക്തികളുടെ ഡാറ്റ സംബന്ധിച്ച ഇടത് നയത്തിന് വിരുദ്ധമാണ് കരാറെന്നും മന്ത്രിസഭയെ ഇരുട്ടില്‍ നിര്‍ത്തി എടുത്ത തീരുമാനം ശരിയല്ലെന്നുമാണ് കാനം അറിയിച്ചതെന്നാണ് വിവരം.

കൂടാതെ ഇടപാട് പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയ രണ്ടംഗ സമിതിയോടും സിപിഐ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട് ബുധനാഴ്ച വൈകീട്ടാണ് കാനം കോടിയേരിയെ കണ്ടത്. മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നങ്കില്‍ ഇക്കാര്യത്തില്‍ സിപിഐ മന്ത്രിമാര്‍ക്ക് നിലപാട് വ്യക്തമാക്കാമായിരുന്നെന്നും കോടിയേരിയെ അറിയിച്ചു. അതേസമയം ഇക്കാര്യത്തില്‍ ഏതിര്‍പ്പ് പരസ്യമാക്കില്ല. സംസ്ഥാനം ഒറ്റക്കെട്ടായി കൊറോണയെ നേരിടുന്ന ഘട്ടത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് കാനം.

2026 ലെ ആദ്യ ചിത്രം; 'വെള്ളേപ്പം' നാളെ മുതൽ തിയറ്ററുകളിൽ

മാധവ് ധനഞ്ജയ ഗാഡ്ഗില്‍ (1942-2026); പശ്ചിമഘട്ടത്തോട് ചേര്‍ത്തു വെച്ച പേര്

'ഹൃദയം തകരുന്നു വിജയ് അണ്ണാ...നിങ്ങൾക്ക് ഒരു തീയതിയുടെ ആവശ്യമില്ല'; പിന്തുണ അറിയിച്ച് രവി മോഹൻ

കേസ് നേരത്തെ വിളിച്ചു; നിഖില വിമൽ ചിത്രം ‘പെണ്ണ് കേസ്' ജനുവരി 10ന്

പെപ്പെയ്ക്കൊപ്പം വമ്പൻ താരനിരയും; കാട്ടാളൻ ഒരുങ്ങുന്നു, ടീസർ ജനുവരി 16ന്

SCROLL FOR NEXT