Coronavirus

'ഗുരുവായൂര്‍ ദേവസ്വം അഞ്ച് കോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത് തെറ്റ്'; കെ സുരേന്ദ്രന്‍

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് സ്ഥിര നിക്ഷേപത്തില്‍ നിന്ന് അഞ്ചുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. തുക നല്‍കിയത് തെറ്റായ നടപടിയാണെന്നായിരുന്നു സുരേന്ദ്രന്റെ പ്രസ്താവന. .

ഈ തുക വിളക്ക് കത്തിക്കാന്‍ ബുദ്ധിമുട്ടുന്ന ക്ഷേത്രങ്ങള്‍ക്കായിരുന്നു നല്‍കേണ്ടിയിരുന്നത്. മറ്റ് മതസ്ഥാപനങ്ങളുടെ ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്തുകൊണ്ട് വാങ്ങുന്നില്ലെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ദേവസ്വം ബോര്‍ഡ് തുകനല്‍കിയതിനെ വിമര്‍ശിച്ച് ബിജെപി നേതാവ് അഡ്വ ബി ഗോപാലകൃഷ്ണനും നേരത്തെ രംഗത്തെത്തിയിരുന്നു. അഞ്ച് കോടി രൂപ സര്‍ക്കാരിന് നല്‍കിയ ഗുരുവായൂര്‍ ദേവസ്വത്തിന്റെ നടപടി തോന്നിവാസമാണെന്നായിരുന്നു ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്. ദേവസ്വത്തിന്റെ ചട്ടലംഘനത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും, ദേവസ്വത്തിന്റെ സ്വത്ത് ഭഗവാന്റേതാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT