Coronavirus

വിമാനവും കപ്പലുകളും, പ്രവാസികളെ തിരിച്ചെത്തിക്കല്‍ വ്യാഴാഴ്ച മുതല്‍ ; ടിക്കറ്റ് നിരക്ക് വ്യക്തികള്‍ നല്‍കണം

കൊവിഡ് 19 വ്യാപനത്തില്‍ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ മെയ് 7 വ്യാഴാഴ്ച മുതല്‍ ഘട്ടം ഘട്ടമായി തിരിച്ചെത്തിക്കും. വിമാനങ്ങളും കപ്പലുകളും ഉപയോഗിച്ചാണ് ഇവരെ രാജ്യത്തെത്തിക്കുക. സൈനിക വിമാനങ്ങളും നാവികസേനാ കപ്പലുകളും ഇതിനായി ഉപയോഗിക്കും. ടിക്കറ്റ് ചാര്‍ജ് മടങ്ങുന്നവര്‍ തന്നെ നല്‍കണമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. തിരിച്ചെത്തിക്കേണ്ടവരുടെ പട്ടിക ഇന്ത്യന്‍ എംബസികളുമായി ചേര്‍ന്ന് കേന്ദ്രം തയ്യാറാക്കും. ക്രമീകരണങ്ങള്‍ക്കായി തയ്യാറെടുക്കാന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന. പുറപ്പെടുന്നതിന് മുന്‍പ് പൂര്‍ണ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കും. കൊവിഡ് ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമേ യാത്ര അനുവദിക്കൂ. കൂടാതെ യാത്രക്കാര്‍ ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. വിമാനത്താവളങ്ങളില്‍ എത്തി മറ്റിടങ്ങളിലേക്ക് പോകാനുള്ള ക്രമീകരണങ്ങള്‍ ഈ ആപ്പ് വഴിയാകും. ഇന്ത്യയിലെത്തിച്ച ശേഷം ഇവരെ വിവിധ സംസ്ഥാനങ്ങളില്‍ സജ്ജമാക്കിയ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇവര്‍ നിര്‍ബന്ധമായും 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ഇതിന് ശേഷം വീണ്ടും പരിശോധന നടത്തും.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT