Coronavirus

രോഗവിമുക്തി വേഗത്തിലാക്കുമെന്ന നിഗമനം; കൊവിഡ് ബാധിതനായ യുകെ പൗരന് എച്ച്‌ഐവി മരുന്നുകള്‍ നല്‍കിത്തുടങ്ങി 

THE CUE

കൊവിഡ് 19 ബാധതിനായി എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ ഐസിയുവിലുള്ള യുകെ പൗരന് എച്ച്‌ഐവി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ നല്‍കിത്തുടങ്ങി. ഇദ്ദേഹത്തിന്റെ അനുമതിയോടെയാണ് റിട്ടോണാവിര്‍, ലോപിനാവിര്‍ എന്നീ മരുന്നുകള്‍ നല്‍കുന്നത്. എച്ച്‌ഐവിക്കുള്ള മരുന്നുകള്‍ കൊവിഡ് ബാധിതരുടെ രോഗവിമുക്തി വേഗത്തിലാക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണിത്. ഇതിന് മുന്നോടിയായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതി തേടിയിരുന്നു.

കൂടാതെ ഈ മരുന്നുകള്‍ നല്‍കുന്നതിന് മെഡിക്കല്‍ ബോര്‍ഡിന്റെ അംഗീകാരവും ലഭിച്ചിരുന്നു. ബ്രിട്ടീഷ് പൗരന് ന്യൂമോണിയ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എച്ച് ഐ വി മരുന്നുകള്‍ നല്‍കുന്നത് ഗുണപ്രദമാകുമെന്നാണ് പ്രതീക്ഷ. ജില്ലാ കളക്ടര്‍ എസ് സുഹാസ് ഇടപെട്ടാണ് മരുന്ന് ലഭ്യമാക്കിയത്. യുകെ പൗരന്റെ ഭാര്യയും ആശുപത്രിയിലുണ്ട്. ഇവരില്‍ കൊറോണ ബാധയില്ല. രക്തസാമ്പിള്‍ ഫലം നെഗറ്റീവാണ്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സ നടത്തുന്നത്.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT