Coronavirus

രോഗികളുടെ എണ്ണത്തിലും മരണത്തിലും കുറവ്; കൊവിഡ് പ്രതിരോധത്തിന് ക്യൂബ കണ്ടെത്തിയ മരുന്നുകള്‍ ഫലം കാണുന്നു

കൊവിഡ് 19 പല രാജ്യങ്ങടെയും സാരമായ രീതിയില്‍ ബാധിക്കുമ്പോള്‍, രോഗപ്രതിരോധത്തില്‍ വലിയ നേട്ടമാണ് ക്യൂബ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ക്യൂബയില്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ രണ്ട് മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 200 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഏറ്റവും ഗുരുതരമായ രീതിയില്‍ രോഗവ്യാപന സാധ്യതയുണ്ടായിട്ടും, മികച്ച രീതിയിലുള്ള നിയന്ത്രണം സാധ്യമായത് രാജ്യത്ത് വികസിപ്പിച്ച രണ്ട് മരുന്നുകള്‍ മൂലമാണെന്നാണ് ക്യൂബന്‍ ആരോഗ്യപ്രര്‍ത്തകര്‍ പറയുന്നത്. ഏപ്രില്‍ മുതലാണ് ഈ മരുന്നുകള്‍ കൊവിഡ് രോഗികളില്‍ ഉപയോഗിച്ച് തുടങ്ങിയത്. ശരീരത്തില്‍ ആന്റി ബോഡികളെ ഉത്പാദിപ്പിക്കുന്ന ഇറ്റോലിസുമാബ് എന്ന മരുന്നും, വാതരോഗത്തിന് ഉപയോഗിക്കുന്നതിനായി പരീക്ഷണത്തിലിരിക്കുന്ന ഒരു മരുന്നുമാണ് ഉപയോഗിക്കുന്നത്.

മറ്റ് രാജ്യങ്ങളില്‍ ഗുരുതരാവസ്ഥയിലായ 80 ശതമാനം ആളുകളും മരിക്കുമ്പോള്‍, ക്യൂബയില്‍ ഈ 80 ശതമാനം ആളുകളും രക്ഷപ്പെടുകയാണെന്നും, രണ്ട് മരുന്നുകളുടെ ഉപയോഗം മൂലമാണ് ഗുരുതരാവസ്ഥയിലായ ആളുകളെയും ക്യൂബയ്ക്ക് രക്ഷിക്കാന്‍ സാധിക്കുന്നതെന്നും പ്രസിഡന്റ് മിഖായേല്‍ ഡയസ് കാനല്‍ പറഞ്ഞു. എന്നാല്‍ ഈ മരുന്നുകളുടെ സുരക്ഷിതത്വത്തെ സംബന്ധിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

നിലവില്‍ ക്യൂബയിലെ മരണനിരക്ക് ലോകത്തെയും ലാറ്റിനമേരിക്കന്‍ മേഖലയിലെയും ശരാശരിക്ക് താഴെയാണ്. 4.2 ശതമാനമാണ് ക്യൂബയിലെ മരണനിരക്ക്. 6.6 ശതമാനമാണ് ലോകത്തിലെ മരണനിരക്ക്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ദിവസേന 20ല്‍ താഴെ പുതിയ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏപ്രിലില്‍ ഇത് 50 മുതല്‍ 60 വരെയായിരുന്നു. ക്യൂബയില്‍ ഇതുവരെ 1916 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 81 പേര്‍ മരിച്ചു. രോഗവ്യാപനം ആരംഭിച്ച ഉടനെ സ്വീകരിച്ച നടപടികളും, രോഗം നിയന്ത്രണവിധേയമാക്കാന്‍ രാജ്യത്തെ സഹായിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ തന്നെ ക്യൂബ അതിര്‍ത്തികള്‍ അടച്ചിരുന്നു. സ്‌കൂളുകള്‍, പൊതുഗതാഗതം എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയും ചെയ്തു. ജനങ്ങളോട് വീട്ടില്‍ തന്നെ കഴിയാന്‍ ആവശ്യപ്പെടുകയും മാസ്‌ക് നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു.

സൂപ്പർഹ്യൂമൻ കഥാപാത്രങ്ങളെ ചെയ്യാൻ എനിക്ക് ഒരു മടിയുണ്ട്,റിലേറ്റബിളായ കഥാപാത്രങ്ങൾ ചെയ്യുവാനാണ് എളുപ്പം: ആസിഫ് അലി

'മാ വന്ദേ'; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്കിൽ നായകൻ ഉണ്ണി മുകുന്ദൻ

ചെറുപ്പം മുതലേ നിറത്തിന്‍റെ പേരില്‍ ഒരുപാട് കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ട്: ചന്തു സലിം കുമാര്‍

അനുമതി ഇല്ലാതെ ഗാനങ്ങൾ ഉപയോഗിച്ചു എന്ന ഇളയരാജയുടെ പരാതി; അജിത്തിന്റെ ​'ഗുഡ് ബാഡ് അ​ഗ്ലി' നീക്കം ചെയ്ത് നെറ്റ്ഫ്ലിക്സ്

നാഗ് അശ്വിന്‍ എന്‍റെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ വലിയൊരു അവാര്‍ഡ് കിട്ടിയ ഫീലായിരുന്നു: ഷിബിൻ എസ് രാഘവ്

SCROLL FOR NEXT