'ഭീഷ്മർ' ഏറെ ആസ്വദിച്ച് ചെയ്ത സിനിമ, അത്തരത്തിലുള്ള സിനിമകൾ കരിയറിൽ ചുരുക്കം മാത്രം: ധ്യാൻ ശ്രീനിവാസൻ

'ഭീഷ്മർ' ഏറെ ആസ്വദിച്ച് ചെയ്ത സിനിമ, അത്തരത്തിലുള്ള സിനിമകൾ കരിയറിൽ ചുരുക്കം മാത്രം: ധ്യാൻ ശ്രീനിവാസൻ
Published on

'ഭീഷ്മർ' എന്ന ചിത്രം തങ്ങൾ ഏറെ ആസ്വദിച്ച് ചെയ്തതെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. ഈ സിനിമ ഒരു വെക്കേഷൻ പോലെയാണ് അനുഭവപ്പെട്ടത്. അതിനാൽ തന്നെ ഷൂട്ടിങ് പൂർത്തിയായപ്പോൾ ഏറെ വിഷമം തോന്നിയെന്നും നടൻ പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ധ്യാൻ ശ്രീനിവാസൻ.

ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ:

'വിജയൻ അങ്കിൾ (ഈസ്റ്റ് കോസ്റ്റ് വിജയൻ) വളരെ കോൺഫിഡന്റ് ആയിരുന്നു ഈ സിനിമയിൽ. അദ്ദേഹത്തിന്റെ കരിയറിൽ ഇത്തരമൊരു സിനിമ ചെയ്തിട്ടില്ല. അങ്ങനെ ഒന്ന് ചെയ്യണം എന്ന ആവേശം അദ്ദേഹത്തി ഉണ്ടായിരുന്നു. ഭയങ്കരമായി ആസ്വദിച്ച് ചെയ്ത സിനിമയാണിത്. അത്തരത്തിൽ ചില സിനിമകൾ മാത്രമാണ് കരിയറിൽ ഇതുവരെ ഉണ്ടായിട്ടുള്ളത്.

ഞങ്ങൾക്ക് ഇതൊരു ഷൂട്ടിങ് പോലെയായിരുന്നില്ല, ഒരു വെക്കേഷനായിരുന്നു. ഞങ്ങൾ അങ്ങനെയാണ് കണ്ടിരുന്നത്. ഷൂട്ട് കഴിഞ്ഞു പോകുമ്പോൾ ഒരു സങ്കടമാണ്. കാരണം ഞങ്ങളുടെ മനസ്സിൽ ഇതൊരു ഷൂട്ടിങ് പോലെ ആയിരുന്നില്ല.

logo
The Cue
www.thecue.in