'അവരുടെ ദൃഢനിശ്ചയം, ദുരന്തത്തിന്റെ നേര്‍ചിത്രം', അതിഥി തൊഴിലാളികളുമായി രാഹുലിന്റെ കൂടിക്കാഴ്ച, വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ്

'അവരുടെ ദൃഢനിശ്ചയം, ദുരന്തത്തിന്റെ നേര്‍ചിത്രം', അതിഥി തൊഴിലാളികളുമായി രാഹുലിന്റെ കൂടിക്കാഴ്ച, വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ്

ലോക്ക്ഡൗണ്‍ മൂലം സ്വദേശങ്ങളിലേക്ക് കാല്‍നടയായി പോകേണ്ടി വന്ന അതിഥി തൊഴിലാളികളുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയതിന്റെ വീഡിയോ പുറത്തുവിട്ടു. അംബാലയില്‍ നിന്നും ത്സാന്‍സിയിലേക്ക് നടന്നുപോകുന്ന തൊഴിലാളികളോട് ഡല്‍ഹി സുഖ്‌ദേവ് വിഹാറില്‍ വെച്ചാണ് രാഹുല്‍ ഗാന്ധി സംവദിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വീഡിയോ യൂട്യൂബ് ചാനലിലൂടെ പുറത്തുവിടുമെന്ന് രാഹുല്‍ ഗാന്ധി നേരത്തെ അറിയിച്ചിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഹരിയാനയില്‍ നിന്നും ഉത്തര്‍പ്രദേശിലെ ത്സാന്‍സിയിലേക്ക് പോകുന്ന അതിഥി തൊഴിലാളി സംഘത്തെ താന്‍ കണ്ടുവെന്നും, അവര്‍ക്കുണ്ടായ ദുരന്തത്തിന്റെയും, ദൃഢനിശ്ചയത്തിന്റെയും, അതിജീവനത്തിന്റെയും നേര്‍ച്ചിത്രം കാണുക എന്നായിരുന്നു രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ച നടന്ന കൂടിക്കാഴ്ചയുടെ വീഡിയോയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പെട്ടെന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ അതിഥിതൊഴിലാളികളായ തങ്ങള്‍ എന്ത് ചെയ്യുമെന്ന് രാഹുലിനോട് തൊഴിലാളികള്‍ ചോദിക്കുന്നുണ്ട്. സര്‍ക്കാരിന് പാവങ്ങളെ കുറിച്ച് ചിന്തയില്ലെന്നും അവര്‍ പറയുന്നു. ഒരു മണിക്കൂറോളം രാഹുല്‍ അവരുമായി സംസാരിച്ചിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് ഒരുക്കിയ വാഹനങ്ങളിലാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തെ സ്വദേശങ്ങളിലെത്തിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in