Coronavirus

സംസ്ഥാനത്ത് 720 പേര്‍ക്ക് കൂടി കൊവിഡ്; 528 സമ്പര്‍ക്ക രോഗികള്‍

സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെ 13994 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 528 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതെന്നും 34 പേരുടെ ഉറവിടം വ്യക്തമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 82 പേര്‍ വിദേശത്ത് നിന്ന് വന്നതാണ്. 54 പേരാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നത്. 17 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകിച്ചു. ഇന്ന് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 274 പേര്‍ ഇന്ന് രോഗമുക്തി നേടി.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 151, കൊല്ലം 85, എറണാകുളം 80, മലപ്പുറം 61, കണ്ണൂര്‍ 57, പാലക്കാട് 46, ആലപ്പുഴ 46, കാസര്‍കോട് 40, പത്തനംതിട്ട 40, കോഴിക്കോട് 39, കോട്ടയം 39, തൃശൂര്‍ 19, വയനാട് 17.

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 11, കൊല്ലം 11, ആലപ്പുഴ 70, കോട്ടയം 10, ഇടുക്കി 5, എറണാകുളം 7, തൃശൂര്‍ 6, പാലക്കാട് 34, മലപ്പുറം 51, കോഴിക്കോട് 39, വയനാട് 14, കണ്ണൂര്‍ 10, കാസര്‍കോട് 6.

കഴിഞ്ഞ 24 മണിക്കൂറില്‍ 19524 സാമ്പിളുകള്‍ പരിശോധിച്ചു. 1,62,444 പേരാണ് നിരീക്ഷണത്തിലൂള്ള 8227 പേര്‍ ആശുപത്രികളിലാണ്. 984 പേരെയാണ് ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 8056 പേര്‍ സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് 353 ഹോട്ട്‌സ്‌പോട്ടുകളാണ് നിലവില്‍ ഉള്ളത്.

വിജയം ആവ‍ർത്തിക്കാൻ മോഹൻലാൽ; 'വ‍ൃഷഭ' ദീപാവലി റിലീസായെത്തും

ഒടിടിയിൽ ഇനി പേടിയും ചിരിയും നിറയും; സുമതി വളവ് സ്ട്രീമിങ് ആരംഭിക്കുന്നു

ഈ സിനിമയിലെ നായകനും നായികയുമെല്ലാം ആ വളയാണ്: മുഹാഷിന്‍

'സിനിമയ്ക്കുളളിൽ സിനിമ' ഒടിടിയിലേക്ക്; ഒരു റൊണാൾഡോ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നു

ജീത്തു ജോസഫ് - ആസിഫ് അലി ടീമിന്റെ 'മിറാഷ്' അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം നാളെ തിയേറ്ററുകളിലേക്ക്

SCROLL FOR NEXT