Coronavirus

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 60 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 88,600 പേര്‍ക്ക് രോഗം

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 88,600 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 59,92,533 ആയി. നിലവില്‍ 9,56,402 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 49,41,628 പേര്‍ രോഗമുക്തരായി.

24 മണിക്കൂറില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചത് 1124 പേരാണ്, ഇതോടെ ആകെ മരണം 94,503 ആയി. സെപ്റ്റംബര്‍ 26 വരെ 7,12,57,836 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് ഏറ്റവും അധികം കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ആന്ധ്രാപ്രദേശും തമിഴ്‌നാടുമാണ് പിന്നില്‍.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മഹാരാഷ്ട്രയില്‍ ഇതുവരെ 13.21 ലക്ഷത്തിലധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവുമുണ്ട്.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT