Coronavirus

കൊവിഡ് 19 ലക്ഷണങ്ങള്‍, മോഹനന്‍ വൈദ്യരെ ജയിലിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റും 

THE CUE

കൊവിഡ് 19 രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് മോഹനന്‍ വൈദ്യരെ ആലുവ സബ്ജയിലിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയേക്കും. വ്യാജ ചികിത്സയുടെ പേരില്‍ അറസ്റ്റിലായ ഇയാള്‍ നിലവില്‍ വിയ്യൂര്‍ ജയിലില്‍ നിരീക്ഷണത്തിലാണ്. ഇയാളുടെ സഹതടവുകാരെ നേരത്തെ ആലുവ ജില്ലാ ജയിലിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മോഹനന്‍ വൈദ്യരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റണമെന്ന ആവശ്യം ഇന്ന് ഡിഎംഒ ഡോ. കെകെ റീന രേഖാമൂലം സൂപ്രണ്ടിനെ അറിയിക്കും. ആംബുലന്‍സും വിട്ടുനല്‍കും. നേരത്തെ ഐസൊലേഷനിലേക്ക് മാറ്റിയ സഹതടവുകാരുമായി മോഹനന്‍ വൈദ്യര്‍ ഇടപെട്ടെന്നാണ് വിവരം.

തൃശ്ശൂര്‍ പട്ടിക്കാടുള്ള സ്വകാര്യ ആയൂര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ പരിശോധന നടത്തവെയായിരുന്നു മോഹനന്‍ വൈദ്യരെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊവിഡിന്റെ പേരില്‍ നടത്തിയ വ്യാജ ചികത്സയുടെ പേരിലായിരുന്നു അറസ്റ്റ്. ചികിത്സിക്കാന്‍ ലൈസന്‍സ് ഇല്ലെന്നും ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കൊവിഡിന്റെ പേരില്‍ വ്യാജ ചികിത്സ നടത്തുന്നുവെന്ന് ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിനായി പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അപേക്ഷ കോടതി തള്ളി. കൊവിഡ് സംശയിക്കുന്ന തടവുകാരുമായി ഇയാള്‍ ഇടപെട്ടുവെന്ന് ജയില്‍ അധികൃതര്‍ രേഖാമൂലം അറിയിച്ചതിനെ തുടര്‍ന്നാണ് കസ്റ്റഡി അപേക്ഷ തള്ളിയത്.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT