Coronavirus

ഒറ്റ ദിവസം 49,931 പുതിയ രോഗികള്‍, 708 മരണം; രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ് ബാധിതരുടെ എണ്ണം

രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,931 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണ് ഇത്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 14,35,453 ആയി.

ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

4.85 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 9.17 ലക്ഷം പേര്‍ രോഗമുക്തരായി. കഴിഞ്ഞ ദിവസം മാത്രം 708 മരണം റിപ്പോര്‍ട്ട് ചെയ്തു. 32,771 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.

രാജ്യത്ത് ഏറ്റവും അധികം രോഗികള്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. 9,431 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 267 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,75,799 ആണ്.

തമിഴ്‌നാട്ടില്‍ ഞായറാഴ്ച മാത്രം 6,98 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2,13,723 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചിരിച്ചത്. 53,703 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. രാജ്യത്ത് ഇതുവരെ 1,68,06,803 സാമ്പിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

ഭരണനേട്ടത്തിന് 45 ആണ്ട്; അജ്മാനിൽ 45 കണ്ടൽച്ചെടികൾ നട്ട് വിദ്യാർഥികൾ

SCROLL FOR NEXT