Coronavirus

വന്‍സുരക്ഷാ വീഴ്ച; ‘സൂം’ ഉപയോഗിക്കുന്നതില്‍ നിന്ന് ജീവനക്കാരെ വിലക്കി വന്‍കിട കമ്പനികള്‍

THE CUE

സൂം വീഡിയോ കോണ്‍ഫറന്‍സിങ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ജീവനക്കാരെ വിലക്കി വന്‍കിട കമ്പനികള്‍. ഗൂഗിളിന് പിന്നാലെ ബ്രിട്ടീഷ് മള്‍ട്ടിനാഷണല്‍ ബാങ്കിങ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയായ സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേര്‍ഡും മീറ്റിങുകള്‍ക്കായി കൊവിഡ് കാലത്ത് സൂം ആപ്ലിക്കേഷന്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശം ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് കമ്പനിയുടെ നടപടിയെന്ന് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വെര്‍ച്വല്‍ മീറ്റിങ്ങുകള്‍ക്കായി ആല്‍ഫബെറ്റ് ഇന്‍ക്‌ന്റെ ഗൂഗില്‍ ഹാങ്ഔട്ട് ആപ്ലിക്കേഷന്‍ ഉപയോഗിക്കരുതെന്നും സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേര്‍ഡ് സിഇഒ ബില്‍ വിന്റേര്‍സ് ജീവനക്കാര്‍ക്ക് അയച്ച നിര്‍ദേശത്തില്‍ പറയുന്നുണ്ട്. സൈബര്‍ സുരക്ഷയ്ക്കാണ് കമ്പനി മുന്‍തൂക്കം നല്‍കുന്നതെന്നും, മീറ്റിങ്ങുകള്‍ക്കും മറ്റുമായി ജീവനക്കാര്‍ക്ക് മറ്റ് അംഗീകൃത പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാമെന്നും സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേര്‍ഡ് വക്താവ് റോയിട്ടേര്‍സിനോട് പറഞ്ഞു.

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് പല രാജ്യങ്ങളും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ സൂം ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടായിരുന്നു. സജീവ ഉപയോക്താക്കളുടെ എണ്ണം 10 ദശലക്ഷത്തില്‍ നിന്ന് 200 ദശലക്ഷമായാണ് വര്‍ധിച്ചത്. ഇതിനിടെയാണ് സൂമിലെ വന്‍ സുരക്ഷാ വീഴ്ച കണ്ടെത്തിയത്. തുടര്‍ന്ന് ഗൂഗിള്‍, ഇലോണ്‍ മസ്‌കിന്റെ സ്‌പെയ്‌സ് എക്‌സ് തുടങ്ങിയ കമ്പനികള്‍ സൂം ആപ്ലിക്കേഷന്‍ ഉപയോഗം നിരോധിച്ചിരുന്നു.

ഗൂഗിളിന്റെ എല്ലാ മേഖലകളിലുമുള്ള ജീവനക്കാരെയും സൂം ഉപയോഗിക്കുന്നതില്‍ നിന്നും കമ്പനി വിലക്കി. കോര്‍പ്പറേറ്റ് ലാപ്‌ടോപ്പുകളിലും, ഡെസ്‌ക്ടടോപ്പുകളിലും സൂം വീഡിയോ കോണ്‍ഫറന്‍സിങ് ആപ്ലിക്കേഷന്‍ ഉപയോഗിക്കരുതെന്നായിരുന്നു നിര്‍ദേശം. തങ്ങളുടെ കോര്‍പ്പറേറ്റ് നെറ്റ്‌വര്‍ക്കിന് പുറത്തുള്ള ജോലികള്‍ക്കായി അംഗീകാരമില്ലാത്ത അപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ ജീവനക്കാരെ അനുവദിക്കാറില്ലെന്നും അതിനാല്‍ സൂം നിരോധിക്കുകയാണെന്നുമാണ് ഗൂഗിള്‍ വക്താവ് പ്രസ്താവനയില്‍ പറഞ്ഞത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT