കൊവിഡ്: ഗുജറാത്തിലെ ആശുപത്രിയില്‍ ഹിന്ദു-മുസ്ലീം പ്രത്യേക വാര്‍ഡ്, സര്‍ക്കാര്‍ തീരുമാനമെന്ന് വിശദീകരണം 

കൊവിഡ്: ഗുജറാത്തിലെ ആശുപത്രിയില്‍ ഹിന്ദു-മുസ്ലീം പ്രത്യേക വാര്‍ഡ്, സര്‍ക്കാര്‍ തീരുമാനമെന്ന് വിശദീകരണം 

കൊവിഡ് 19 രോഗികളെയും നിരീക്ഷണത്തില്‍ കഴിയുന്നവരെയും മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് ഗുജറാത്തിലെ ആശുപത്രി. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക വാര്‍ഡാണ് 1200 കിടക്കകളുള്ള അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് ഇത്തരത്തിലുള്ള ക്രമീകരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സാധാരണ രീതിയില്‍ സ്ത്രീകള്‍ക്കും പുരഷന്മാര്‍ക്കും എന്ന രീതിയിലാണ് പ്രത്യേക വാര്‍ഡുകള്‍ ഉണ്ടാകുന്നത്. എന്നാല്‍ ഇവിടെ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമാണ് പ്രത്യേക വാര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്. അത് സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണെന്നും ആശുപത്രി സൂപ്രണ്ട് ഡോ ഗുണ്‍വത് എച്ച് റാത്തോഡ് പറഞ്ഞു. എന്നാല്‍ ഗുജറാത്ത് ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ നിതിന്‍ പാട്ടേല്‍ സംഭവത്തെ കുറിച്ച് യാതൊരു അറിവുമില്ലെന്നാണ് പ്രതികരിച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊവിഡ്: ഗുജറാത്തിലെ ആശുപത്രിയില്‍ ഹിന്ദു-മുസ്ലീം പ്രത്യേക വാര്‍ഡ്, സര്‍ക്കാര്‍ തീരുമാനമെന്ന് വിശദീകരണം 
ലോക് ഡൗണ്‍ രണ്ടാം ഘട്ടം എങ്ങനെ, പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

മതത്തിന്റെ അടിസ്ഥാനത്തില്‍ രോഗികള്‍ക്ക് പ്രത്യേക വാര്‍ഡ് തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയതായി തനിക്ക് യാതൊരു അറിവുമില്ലെന്നും, സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും ഉപമുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു സര്‍ക്കാര്‍ ഉത്തരവ് സംബന്ധിച്ച് യൊതൊരു വിവരവുമില്ലെന്ന് അഹമ്മദാബാദ് കളക്ടര്‍ കെകെ നിരലയും പ്രതികരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 186 പേരില്‍ 150 പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ നാല്‍പതോളം പേര്‍ മുസ്ലീങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രിയാണ് തങ്ങളെ പ്രത്യേക വാര്‍ഡുകളിലേക്ക് മാറ്റിയതെന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in