Coronavirus

കൊവിഡ് 19 : സുപ്രധാന വിശദാംശങ്ങള്‍ ഒറ്റവായനയില്‍ 

THE CUE

കൊവിഡ് 19 കേസുകള്‍

സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി കൊവിഡ് 19

ആകെ കൊവിഡ് ബാധിതരുടെ എണ്ണം 118

ചികിത്സയിലുള്ളവര്‍ -112, ആറുപേരുടേത് നെഗറ്റീവ്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ എറണാകുളം സ്വദേശികള്‍. രണ്ടുപേര്‍ പാലക്കാട്, രണ്ടുപേര്‍ പത്തനം തിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഓരോ കേസുകള്‍

4 പേര്‍ ദുബായില്‍ നിന്നും ഒരാള്‍ വീതം യുകെ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നും വന്നവര്‍.

3 പേര്‍ക്ക് രോഗ ബാധയുണ്ടായത് ഇവരുടെ കോണ്‍ടാക്ടില്‍ നിന്ന്

76543 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തില്‍

76010 പേര്‍ വീടുകളില്‍, 532 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍

ഇന്ന് അയച്ചത് 4902 രക്തസാംപിളുകള്‍

3465 എണ്ണത്തില്‍ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

ആകെയുള്ള 118 രോഗികളില്‍ പേരില്‍ 91 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയ മലയാളികള്‍

8 പേര്‍ വിദേശികള്‍. 19 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍.

ആകെ രോഗ വിമുക്തര്‍ 6

കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020

പകര്‍ച്ചവ്യാധി തടയുന്നതിനുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 ന് രൂപം നല്‍കി

ഓര്‍ഡിനന്‍സ് പ്രകാരം മഹാമാരി പടരുമ്പോള്‍ പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തലാക്കാം

പൊതുസ്ഥലങ്ങളില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാം

വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും പരിപാടികള്‍ നിയന്ത്രിക്കാം. മതപരമായ ചടങ്ങുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താം.

ടെന്‍ഡറില്ലാതെ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സിന് സാനിറ്റൈസര്‍, മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ വാങ്ങാം.

കമ്മ്യൂണിറ്റി കിച്ചന്‍

ഭക്ഷണം പാചകം ചെയ്യാന്‍ സാധിക്കാത്തവര്‍ക്കായി കമ്മ്യൂണിറ്റി കിച്ചന്‍

തദ്ദേശസ്ഥാപനങ്ങള്‍ കമ്മ്യൂണിറ്റി കിച്ചന്‍ നടപ്പാക്കണം. ഭക്ഷണം പാചകം ചെയ്ത് അവശ വിഭാഗങ്ങള്‍ക്ക് എത്തിച്ച് നല്‍കണം

സംസ്ഥാനത്ത് ആരും പട്ടിണി കിടക്കരുതെന്ന് മുഖ്യമന്ത്രി

ഭക്ഷണം ആവശ്യപ്പെടാന്‍ പൊതുവായ ഒരു മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാന്‍ സൗകര്യമൊരുക്കും.

സൗജന്യ റേഷന്‍

മുന്‍ഗണനാ പട്ടികയില്‍ ഉള്ളവര്‍ക്ക് 35 കിലോ അരിയും പല വ്യഞ്ജനങ്ങളും നല്‍കും.

മുന്‍ഗണനാ പട്ടികയ്ക്ക് പുറത്തുള്ളവര്‍ക്ക് 15 കിലോ അരിയും പല വ്യഞ്ജനങ്ങളും നല്‍കും.

ബെവ്‌റേജസ് പൂട്ടും

സംസ്ഥാനത്ത് ബെവ്‌റേജസ് ഷോപ്പുകളും കള്ളുഷാപ്പുകളും പൂട്ടും

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT