ആവേശക്കടലായി 'വൃഷഭ' തിയറ്ററുകളില്‍

ആവേശക്കടലായി 'വൃഷഭ' തിയറ്ററുകളില്‍
Published on

മോഹന്‍ലാല്‍ ചിത്രം 'വൃഷഭ' തിയറ്ററുകളില്‍. നന്ദ കിഷോറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ഒരു കംപ്ലീറ്റ് ഫാമിലി എന്റര്‍ടെയ്നര്‍ എന്ന നിലയിലാണ് തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. മാസ്സ് ആക്ഷനും വൈകാരിക മുഹൂര്‍ത്തങ്ങളും ഒന്നിക്കുന്ന ചിത്രമാണ് വൃഷഭ. ആക്ഷന്‍ ചിത്രം എന്നതിലുപരി, അച്ഛനും മകനും തമ്മിലുള്ള ആഴമേറിയ ബന്ധമാണ് ഈ സിനിമയുടെ ഇതിവൃത്തം.

സാം സി.എസിന്റെ സംഗീതവും റസൂല്‍ പൂക്കുട്ടിയുടെ ശബ്ദവിന്യാസവും ചിത്രത്തിന് ലോകോത്തര നിലവാരമുള്ള ഒരു സാങ്കേതിക മികവ് നല്‍കുന്നു. തെലുങ്ക് യുവതാരം റോഷന്‍ മേക്കക്കൊപ്പം ഷനയ കപൂര്‍, സഹറ എസ് ഖാന്‍ തുടങ്ങിയ വന്‍ താരനിരയും അണിനിരക്കുന്നുണ്ട്. ആശീര്‍വാദ് സിനിമാസ് കേരളത്തില്‍ വിതരണത്തിനെടുത്തിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ബോക്‌സ് ഓഫീസില്‍ പുതിയ ചരിത്രം കുറിക്കുമെന്നുറപ്പാണ്.

ജനാര്‍ദന്‍ മഹര്‍ഷി, കാര്‍ത്തിക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ശോഭ കപൂര്‍, ഏക്താ ആര്‍ കപൂര്‍, സി.കെ. പത്മകുമാര്‍ തുടങ്ങി വന്‍ നിര തന്നെ ചിത്രത്തിന് പിന്നില്‍ അണിനിരക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in