Coronavirus

കുട്ടിയെ കൊണ്ടുവന്ന് കോഴിക്കോട് ക്വാറന്റൈനില്‍ കഴിഞ്ഞ കുടുംബത്തിന് നേരെ ആക്രമണം

ക്വാറന്റൈനില്‍ കഴിഞ്ഞ കുടുംബത്തിന് നേരെ കോഴിക്കോട് ആക്രമണം.അത്തോളി സ്വദേശി സഞ്ജുവിന്റെ വീടിന് നേരെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജനല്‍ ചില്ല് അടിച്ചുതകര്‍ത്തതിന് അയല്‍വാസി ശ്യാംജിത്തിനെതിരെയാണ് പൊലീസ് നടപടി. മൂന്ന് വയസ്സുള്ള മകളെ സഞ്ജു കോയമ്പത്തൂരില്‍ നിന്ന് കൊണ്ടുവന്നതിനെ തുടര്‍ന്നാണ് കുടുംബം ക്വാറന്റൈനിലായത്.കോയമ്പത്തൂരിലെ ബന്ധുവീട്ടില്‍ പോയ കുട്ടി ലോക്ക് ഡൗണിനെ തുടര്‍ന്ന് അവിടെ കുടുങ്ങിപ്പോവുകയായിരുന്നു.

തുടര്‍ന്ന് ഇക്കഴിഞ്ഞയിടെ സഞ്ജു പോയി കുട്ടിയെ വീട്ടിലെത്തിച്ചപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. കുട്ടിയെ കൊണ്ടുവന്നത് തങ്ങള്‍ക്ക് ഭീഷണിയാണെന്നായിരുന്നു ഇവരുടെ വാദം. പലരും ഇക്കാര്യം പറഞ്ഞ് സഞ്ജുവിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശ്യാംജിത്ത് ബൈക്കിലെത്തി അസഭ്യവര്‍ഷം നടത്തുകയും ജനല്‍ചില്ല് അടിച്ചുതകര്‍ക്കുകയും ചെയ്തത്. ക്വാറന്റൈനില്‍ കഴിയുന്ന കുടുംബത്തിന് നേരെയുള്ള ആക്രമണം, കുട്ടികളെയടക്കം ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ശ്യാംജിത്ത് ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT