Coronavirus

രാജ്യത്ത് 24 മണിക്കൂറിനിടെ 175 കൊവിഡ് മരണം, രോഗികള്‍ 7466, ഇതുവരെയുള്ളതില്‍ ഉയര്‍ന്ന നിരക്ക്

24 മണിക്കൂറിനിടെ രാജ്യത്ത് 7466 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 175 പേര്‍ക്ക് ജീവഹാനിയുണ്ടായി. ഇതാദ്യമായാണ് ഒരു ദിവസം കൊണ്ട് ഏഴായിരത്തിലേറെ പേര്‍ക്ക് രോഗബാധയുണ്ടാകുന്നത്. കഴിഞ്ഞ ഏഴ് ദിവസം തുടര്‍ച്ചയായി ആറായിരത്തിലേറെ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,65,799 ആയി. മരണസംഖ്യ 4706 ലെത്തി. ഇതുവരെ 71,106 പേര്‍ക്ക് രോഗമുക്തിയുണ്ടായി.

ലോകത്ത് കൊറോണ കടുത്ത നാശം വിതച്ച ഒന്‍പതാമത്തെ രാജ്യമാണ് ഇന്ത്യ. തുര്‍ക്കിയെയാണ് കഴിഞ്ഞ ദിവസം മറികടന്നത്. നാലാം ഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാന്‍ രണ്ട് ദിവസം ശേഷിക്കെയാണ് കൊവിഡ് കേസുകളിലെ വന്‍ വര്‍ധന. നിലവില്‍ 89,987 പേരാണ് ചികിത്സയിലുള്ളത്. ഒരാഴ്ചയ്ക്കിടെ അരലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 20 ന് ശേഷം എല്ലാ ദിവസവും രോഗികളുടെ എണ്ണം അയ്യായിരം കടന്നിരുന്നു.

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

SCROLL FOR NEXT