News n Views

പൗരത്വനിയമം: പാര്‍ലമെന്റില്‍ ഭരണഘടന ചൂണ്ടി ഉന്നയിച്ച ചോദ്യത്തിന് അമിത് ഷാ മറുപടി നല്‍കിയില്ലെന്ന് കുഞ്ഞാലിക്കുട്ടി

THE CUE

പൗരത്വനിയമത്തേക്കുറിച്ച് താന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിന് ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറഞ്ഞില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. മതത്തിന്റെ അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയോ മാറ്റിനിര്‍ത്തുകയോ പാടില്ലെന്നാണ് ഭരണഘടന പറയുന്നത്. അങ്ങനെയെങ്കില്‍ മുസ്ലീംകളായ കുടിയേറ്റക്കാരെ എങ്ങനെ പുറത്തുനിര്‍ത്തും? ഈ ചോദ്യം പാര്‍ലമെന്റില്‍ ബില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ചോദിച്ചിരുന്നു. എന്നാല്‍ തന്റെ ചോദ്യത്തിന് മറുപടി പറയാതെ അമിത് ഷാ ഉരുണ്ടുകളിക്കുകയാണുണ്ടായതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ പ്രസംഗിക്കവയേയായിരുന്നു മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം.

പൗരത്വനിയമത്തിലെ ഭേദഗതി നിയമപരമായി നിലനില്‍ക്കില്ല. ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന കാര്യം കോടതിയില്‍ ഉന്നയിക്കും.
പി കെ കുഞ്ഞാലിക്കുട്ടി

പൗരത്വ നിയമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ലോകം മുഴുവന്‍ പ്രതിഷേധം ഉയരുന്നുണ്ട്. സമസ്തയുടേത് പോലുള്ള പ്രതിഷേധങ്ങളും അവയില്‍ പങ്കെടുക്കാന്‍ ആയിരങ്ങള്‍ തടിച്ചുകൂടുന്നതും ദേശീയ മാധ്യമങ്ങള്‍ കാണണമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

ഒരു മുസ്ലീം അല്ലാതിരിക്കുക എന്ന മാനദണ്ഡം ഒരു നിയമനിര്‍മ്മാണത്തിന് സ്വീകരിക്കുകയാണെന്നും ഇതിനെതിരെ ജനാധപത്യപരമായി ഏതറ്റം വരെയും പോരാടുമെന്നും പ്രതിഷേധയോഗത്തില്‍ പങ്കെടുക്കാനെത്തിയ ആയിരങ്ങള്‍ പ്രതിജ്ഞയെടുത്തു.

മുസ്ലീം ലീഗ് ദേശീയ ഉപദേശക സമിതി ചെയര്‍മാന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. പൗരത്വനിയമത്തിനെതിരെ മുസ്ലീം ലീഗ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ബുധനാഴ്ച്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT