പൗരത്വനിയമം: പ്രതിഷേധം കത്തുന്നു; ബംഗാളില്‍ അഞ്ച് ട്രെയിനുകള്‍ക്ക് തീവെച്ചു

പൗരത്വനിയമം: പ്രതിഷേധം കത്തുന്നു; ബംഗാളില്‍ അഞ്ച് ട്രെയിനുകള്‍ക്ക് തീവെച്ചു

രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പൗരത്വനിയമത്തിനെതിരായ പ്രതിഷേധം രൂക്ഷമാകുന്നു. പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് ജില്ലയിലെ ലാല്‍ഗോള റെയില്‍വെ സ്റ്റഷനിലെ അഞ്ച് ട്രെയിനുകള്‍ക്ക് പ്രതിഷേധക്കാര്‍ തീവെച്ചു. ഹൗറയിലെ സന്‍ക്രാളി റെയില്‍വേ സ്റ്റേഷനും സമരക്കാര്‍ തീയിട്ടും. യാത്രക്കാരെ പുറത്തിറക്കിയ ശേഷം 15 ബസുകള്‍ക്ക് തീ കൊടുത്തു. പലയിടങ്ങളിലും റോഡ് റെയില്‍ ഗതാഗതം തടസ്സപ്പെട്ടു പ്രതിഷേധം അതിരുകടക്കുകയാണെന്നും പൊതുമുതല്‍ നശിപ്പിക്കരുതെന്നും ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തെത്തി.

റോഡും റെയില്‍പാതയും ബ്ലോക്ക് ചെയ്യരുത്. സാധാരണക്കാര്‍ക്കെതിരെയുള്ള അതിക്രമം കണ്ടുനില്‍ക്കില്ല. നിയമം കൈയിലെടുക്കുന്നവരെ വെറുതെ വിടില്ല.

മുഖ്യമന്ത്രി

ബസുകള്‍ക്ക് തീയിടുകയും ട്രെയിന് കല്ലെറിയുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്യുവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മമത വ്യക്തമാക്കി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സംഘര്‍ഷത്തിന് അയവു വന്നെങ്കിലും പ്രതിഷേധം തുടരുകയാണ്. അസം സര്‍ക്കാര്‍ പൗരത്വനിയമം തിരസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി. ഗുവാഹത്തിയില്‍ കര്‍ഫ്യൂ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെയാക്കി ചുരുക്കി. സ്‌കൂളുകളും ഓഫീസുകളും അടഞ്ഞ് കിടക്കുകയാണ്. ഇന്റര്‍നെറ്റ് റദ്ദാക്കല്‍ ഡിസംബര്‍ 16 വരെ നീട്ടി.

പൗരത്വനിയമം: പ്രതിഷേധം കത്തുന്നു; ബംഗാളില്‍ അഞ്ച് ട്രെയിനുകള്‍ക്ക് തീവെച്ചു
‘ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഐസിയുവില്‍’; ഏറ്റവും വലിയ മാന്ദ്യമെന്ന് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ്
പൗരത്വനിയമത്തിനെതിരെ മുസ്ലീം ലീഗ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ബുധനാഴ്ച്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

ഡല്‍ഹിയില്‍ രണ്ട് മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടു. ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ അടുത്ത മാസം അഞ്ച് വരെ അവധി പ്രഖ്യാപിച്ചു. ഇന്നലെ പ്രതിഷേധിച്ച 42 വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അലിഗഢ് മുസ്ലീം യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ആറ് ദിവസം പിന്നിട്ടും. ഡല്‍ഹി ജന്തര്‍ മന്തറില്‍ പ്രതിഷേധം നടത്തുമെന്ന് എഎംയു വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കണമെന്ന് നാല് വിദേശരാജ്യങ്ങള്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ബ്രിട്ടന്‍, ഇസ്രയേല്‍, അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് അറിയിച്ചിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൗരത്വനിയമം: പ്രതിഷേധം കത്തുന്നു; ബംഗാളില്‍ അഞ്ച് ട്രെയിനുകള്‍ക്ക് തീവെച്ചു
‘അധികാരത്തില്‍ തുടരാന്‍ മോഡി എന്തും ചെയ്യും’; രാഹുല്‍ ഗാന്ധി
logo
The Cue
www.thecue.in