അരവിന്ദ് സുബ്രഹ്മണ്യന്‍
അരവിന്ദ് സുബ്രഹ്മണ്യന്‍

‘ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഐസിയുവില്‍’; ഏറ്റവും വലിയ മാന്ദ്യമെന്ന് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ്

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതീവ ഗുരുതരാവസ്ഥയിലാണെന്ന് പ്രധാനമന്ത്രിയുടെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. ഏറ്റവും വലിയ മാന്ദ്യമാണ് രാജ്യം നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഘടനാപരവും ചാക്രികവുമായ ചില കാരണങ്ങള്‍ മൂലമാണ് ഇത് സംഭവിച്ചത്. രാജ്യത്തെ നിക്ഷേപത്തിലും കയറ്റുമതിയിലും വലിയ കുറവുണ്ടായെന്നും സാമ്പത്തിക ശാസ്ത്രജ്ഞന്‍ ചൂണ്ടിക്കാട്ടി. മുന്‍ ഐഎംഎഫ് പ്രതിനിധി ജോഷ് ഫെല്‍മാനൊപ്പം ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന പരിപാടിക്കിടെയാണ് അരവിന്ദ് സുബ്രഹ്മണ്യന്റെ പ്രതികരണം.

ആശങ്കപ്പെടുത്തുന്നത് 4.5 ശതമാനത്തിലേക്ക് ജിഡിപി താഴ്ന്നത് മാത്രമല്ല. ഉപഭോഗ വസ്തുക്കളുടെ ഉല്‍പാദനം താല്‍ക്കാലികമായി നിലച്ചിരിക്കുകയാണ്. നിക്ഷേപ വസ്തുക്കളുടെ ഉല്‍പാദനം താഴേക്ക് പോകുന്നു.

അരവിന്ദ് സുബ്രഹ്മണ്യന്‍

അരവിന്ദ് സുബ്രഹ്മണ്യന്‍
ഫാസ്ടാഗ് ഇല്ലാതെ 75 ശതമാനം വാഹന ഉടമകള്‍; ജനുവരി 15ലേക്ക് നീട്ടി 

തൊഴില്‍ മേഖലയിലും ഭൂമിയുടെ കാര്യത്തിലും കഴിഞ്ഞ 20 വര്‍ഷത്തിനിടെ രാജ്യത്ത് പരിഷ്‌കരണമുണ്ടായിട്ടില്ല. എന്നിട്ടും 2002-10 കാലത്ത് സമ്പദ് വ്യവസ്ഥയില്‍ കുതിപ്പുണ്ടായിരുന്നു. ഇപ്പോള്‍ കയറ്റുമതി, ഇറക്കുമതി, സര്‍ക്കാര്‍ വരുമാനങ്ങള്‍ എന്നിവയുടെ സൂചികകള്‍ എല്ലാം നെഗറ്റീവിലേക്ക് എത്തുന്നത് സമ്പദ് വ്യവസ്ഥയുടെ രോഗാതുരമായ അവസ്ഥയാണ് കാണിക്കുന്നത്. ആദായ നികുതി കുറച്ചതുകൊണ്ടോ ചരക്കുസേവന നികുതി കൂട്ടിയതുകൊണ്ടോ സാഹചര്യം മാറാന്‍ പോകുന്നില്ല. നിഷ്‌ക്രിയ ആസ്തികള്‍ മൂലം ബാങ്കുകള്‍ പ്രതിസന്ധിയിലാണ്. എന്‍ബിഎഫ്‌സിയില്‍ ഭൂരിഭാഗവും റിയല്‍ എസ്റ്റേറ്റിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അത് പക്ഷെ അപകടകരമായ സാഹചര്യത്തിലാണ്. 2019 ജൂണ്‍ അവസാനത്തോടെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട എട്ടുനഗരങ്ങളിലെ വില്‍ക്കപ്പെടാത്ത വീടുകളുടേയും ഫ്‌ളാറ്റുകളുടേയും എണ്ണം 10 ലക്ഷത്തോളമായി. വില എട്ട് ലക്ഷം കോടിയായെന്നും അരവിന്ദ് സുബ്രഹ്മണ്യന്‍ ചൂണ്ടിക്കാട്ടി.

അരവിന്ദ് സുബ്രഹ്മണ്യന്‍
പാലാരിവട്ടം പാലം: ‘ഭാരപരിശോധന വേണ്ട’; പുനപരിശോധന ഹര്‍ജി നല്‍കി സര്‍ക്കാര്‍

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in