സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബോബ്‌ഡെ  
News n Views

നിര്‍ഭയ കേസ്: ചീഫ് ജസ്റ്റിസ് പിന്‍മാറി, പുനപരിശോധന ഹര്‍ജി പരിഗണിക്കാന്‍ പുതിയ ബെഞ്ച്

THE CUE

നിര്‍ഭയ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ പിന്‍മാറി. പ്രതി അക്ഷയ് താക്കൂര്‍ നല്‍കിയ പുനപരിശോധന ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നാണ് പിന്‍മാറ്റം. പുതിയ ബെഞ്ച് കേസ് നാളെ പരിഗണിക്കും.

പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. നാലാം പ്രതിയായ അക്ഷയ് താക്കൂറാണ് സുപ്രീംകോടതിയില്‍ വധശിക്ഷ വിധിയില്‍ പുനപരിശോധന ഹര്‍ജി നല്‍കിയത്. മുകേഷ് സിങ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരുടെ പുനപരിശോധന ഹര്‍ജികള്‍ കോടതി നേരത്തെ തള്ളിയിരുന്നു. വിനയ് ശര്‍മയുടെ ദയാ ഹര്‍ജി രാഷ്ട്രപതിയെ സമീപിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു.

കേസില്‍ ആറ് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ ജയിലിനുള്ളില്‍ തൂങ്ങി മരിച്ചിരുന്നു. ഒരു പ്രതിക്ക് കുറ്റകൃത്യം ചെയ്യുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ല. പ്രതികളെ തൂക്കിലേറ്റാനുള്ള നടപടികളുമായി തീഹാര്‍ ജയില്‍ അധികൃതര്‍ മുന്നോട്ട് പോകുന്നതിനിടെയാണ് പുനപരിശോധന ഹര്‍ജി സുപ്രീംകോടതിയിലെത്തുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പെരുന്നാൾ കളറാക്കാൻ ''റങ്ക് തെളിന്ദവളല്ലേ...''; ഡർബിയിലെ ആദ്യ ഗാനം

'നിർമ്മാതാവ് ആവശ്യപ്പെട്ടത് അംഗീകരിക്കാനാവാത്ത വിഹിതം, പേട്രിയറ്റ് പ്രദർശിപ്പിക്കില്ല': ഫിയോക്ക് പ്രസിഡന്റ്‌ കെ വിജയകുമാർ

കലേഷും ഹന്നയും ഒന്നിക്കുന്ന ത്രില്ലർ; 'ഫെയ്‌സസ്' തിയറ്ററുകളിൽ

പശ്ചിമേഷ്യാ സംഘര്‍ഷം; പ്രതിസന്ധിയിലായ യാത്രക്കാര്‍ക്ക് ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഒരുക്കി അക്ബര്‍ ട്രാവല്‍സ്

നിവിന്‍ പോളി കല്യാണ്‍ ഹോംസിന്റെ ബ്രാന്‍ഡ് അംബാസഡര്‍

SCROLL FOR NEXT