News n Views

‘ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചതിന് നാലംഗ സംഘം തീക്കൊളുത്തി’യെന്ന് മൊഴി നല്‍കിയ മുസ്ലിം ബാലന്‍ മരിച്ചു 

THE CUE

ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നാലംഗ സംഘം തീക്കൊളുത്തിയെന്ന് മൊഴി നല്‍കിയ ഉത്തര്‍പ്രദേശ് ചന്ദോലി സ്വദേശിയായ മുസ്ലിം ബാലന്‍ മരിച്ചു. 17 കാരനായ ഖാലിദിനാണ് ദാരുണാന്ത്യമുണ്ടായത്. ഞായറാഴ്ചയാണ് ഖാലിദിനെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മഹാരാജ്പൂര്‍ ഗ്രാമത്തില്‍വെച്ച് നാലംഗ സംഘം തടഞ്ഞുവെച്ച് ജയ് ശ്രീറാം മുഴക്കാന്‍ ആവശ്യപ്പെട്ടെന്നും വിസമ്മതിച്ചപ്പോള്‍ തീക്കൊളുത്തുകയായിരുന്നുവെന്നുമാണ് ഖാലിദിന്റെ മരണമൊഴി.

ക്രൂരമായി മര്‍ദ്ദിച്ചശേഷം തീക്കൊളുത്തിയെന്നാണ് ഖാലിദ് വ്യക്തമാക്കിയത്. 60 ശതമാനം പൊള്ളലേറ്റ നിലയിലാണ് ഖാലിദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ജയ്ശ്രീറാം വിളിക്കാത്തതിന് നാലുപേര്‍ ചേര്‍ന്ന് ബാലനെ തീക്കൊളുത്തിയതാണെന്ന മൊഴി ചന്ദോലി എസ്പി സന്തോഷ് കുമാര്‍ സിംഗ് തളളുകയാണുണ്ടായത്. ഖാലിദ് സ്വയം തീക്കൊളുത്തിയതിന് ദൃക്‌സാക്ഷികളുണ്ടെന്നാണ് പൊലീസ് വാദം.

രണ്ട് ആശുപത്രികളിലായി പരസ്പര വിരുദ്ധമായ മൊഴിയാണ് ഖാലിദ് നല്‍കിയതെന്നാണ് പൊലീസിന്റെ പക്ഷം.മഹാരാജ്പൂരില്‍ പോയപ്പോഴാണ് ആക്രമണമുണ്ടായതെന്നാണ് ഖാലിദ് ആദ്യം പറഞ്ഞതെന്നും എന്നാല്‍ ഹതീജയിലേക്ക് തട്ടിക്കൊണ്ട് പോയെന്നാണ് പിന്നീട് വിശദീകരിച്ചതെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

കൊച്ചു സിനിമയുടെ വലിയ വിജയം'; പ്രദർശനം തുടർന്ന് 'തീയേറ്റർ'

സ്ത്രീ കഥാപാത്രങ്ങളെ എഴുതുന്നതിന് പ്രചോദനം എന്റെ ചേച്ചിമാർ: മാരി സെൽവരാജ്

Its not just an Announcement - Its a Statement; ക്യൂബ്സ് എന്റർടെയ്ൻമെന്റസിനൊപ്പം മമ്മൂട്ടി

തിരുനെല്ലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലുണ്ടായത് വലിയ കുറ്റകൃത്യം, ഒറ്റപ്പെട്ട വിഷയമല്ല; എം.ഗീതാനന്ദന്‍ അഭിമുഖം

'ആശാനി'ലെ ആശാനായി ഇന്ദ്രൻസ്; സിനിമയുടെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

SCROLL FOR NEXT