News n Views

‘കാലികള്‍ ചാകുന്നതാണോ മനുഷ്യര്‍ മരിക്കുന്നതിനേക്കാള്‍ വലുത്?’; വായു മലിനീകരണത്തില്‍ സര്‍ക്കാരുകള്‍ക്കെതിരെ സുപ്രീം കോടതി

THE CUE

ഡല്‍ഹിയിലെ വായുമലിനീകരണം അതീവ ഹാനികരമായി തുടരുമ്പോഴും ഫലപ്രദമായ നടപടി സ്വീകരിക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി ശകാരിച്ച് സുപ്രീം കോടതി. വയല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിന് പകരം ബദല്‍ പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ രൂക്ഷ പ്രതികരണം. മനുഷ്യര്‍ മരിച്ചു വീഴുന്നതിനേക്കാള്‍ വലുതാണോ കന്നുകാലികള്‍ ചാവുന്നതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. വയല്‍ അവശിഷ്ടങ്ങള്‍ തിന്നാല്‍ കാലികള്‍ ചാകുമെന്നും അതുകൊണ്ടാണ് കത്തിക്കുന്നതെന്നും പഞ്ചാബ് ചീഫ് സെക്രട്ടറി പറഞ്ഞപ്പോഴായിരുന്നു ഇത്.

കോടിക്കണക്കിന് മനുഷ്യരുടെ ജീവനാണ് ചോദ്യചിഹ്നമായിരിക്കുന്നത്. ഇതെല്ലാം കാരണം അവര്‍ ആസ്തമയും ക്യാന്‍സറും പോലുള്ള രോഗങ്ങള്‍ അനുഭവിക്കുകയാണ്.
സുപ്രീം കോടതി
ഹരിയാനയിലും പഞ്ചാബിലും വയല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിന്റെ പുക ഡല്‍ഹിയിലെ വായുമലിനീകരണത്തെ രൂക്ഷമാക്കുന്നുണ്ട്.

മലിനീകരണം മൂലം ആളുകള്‍ ഇങ്ങനെ മരിക്കുന്നത് നിങ്ങള്‍ക്ക് അനുവദിക്കാനാകുമോ? നൂറ് വര്‍ഷം രാജ്യം പുറകോട്ട് പോകുന്നതും? നിങ്ങള്‍ സംസ്ഥാനങ്ങള്‍ ക്ഷേമ സര്‍ക്കാര്‍ എന്ന ആശയം മറന്നുപോയിരിക്കുന്നു. നിങ്ങള്‍ സാധാരണക്കാരേക്കുറിച്ച് ഉത്കണ്ഠപ്പെടുന്നില്ല. വളരെ നിര്‍ഭാഗ്യകരമാണിത്. കര്‍ഷകരില്‍ നിന്നും വയല്‍ അവശിഷ്ടങ്ങള്‍ ശേഖരിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും ദീപക് ഗുപ്തയും അരുണ്‍ മിശ്രയും അടങ്ങുന്ന ബെഞ്ച് ചോദിച്ചു. വയല്‍ അവശിഷ്ടങ്ങള്‍ ശേഖരിക്കാന്‍ ഫണ്ടില്ലെന്ന് പറഞ്ഞ് പഞ്ചാബ് ചീഫ് സെക്രട്ടറിയോട് നിങ്ങള്‍ കസേര ഒഴിയുകയാണ് വേണ്ടതെന്ന് സുപ്രീം കോടതി പറഞ്ഞു.

നിങ്ങള്‍ക്ക് മുന്‍ഗണനകള്‍ അറിയില്ലെങ്കില്‍ കസേര ഒഴിയൂ. നിങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ ആശ്രയിക്കേണ്ട കാര്യമില്ല. കോടതിക്ക് വിട്ടു നല്‍കൂ. ഞങ്ങള്‍ നോക്കിക്കൊള്ളാം.
സുപ്രീം കോടതി

നിയമം ലംഘനം തുടര്‍ന്നേക്കുമെന്നും രണ്ട് ലക്ഷം കര്‍ഷകരെ നിയന്ത്രിക്കുന്നത് പ്രായോഗികമല്ലെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ജി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു. ചീഫ് സെക്രട്ടറിമാര്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്തമെന്നും അവരെ ശിക്ഷിക്കാന്‍ സമയമായെന്നും കോടതി മറുപടി നല്‍കി. പാവപ്പെട്ട കര്‍ഷകര്‍ മാത്രം ശിക്ഷിപ്പെടേണ്ട കാര്യമില്ല. മുകളില്‍ ഇരിക്കുന്നവരെയാണ് ഞങ്ങള്‍ ശിക്ഷിക്കുക. നിങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്നും എല്ലാം കേന്ദ്ര സര്‍ക്കാര്‍ ചെയ്യണമെന്നുമാണെങ്കില്‍ രാജ്യം മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ ഭരിക്കട്ടേ. കര്‍ഷകരെ ശിക്ഷിക്കല്‍ അല്ല പരിഹാരം. അത് ചെയ്താല്‍ സംസ്ഥാനങ്ങള്‍ക്ക് ക്രമസമാധാനപ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. കര്‍ഷകരെ ബോധവല്‍ക്കരിക്കുകയും അവര്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കുകയാണ് വേണ്ടതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT