‘അലനും താഹയും മാവോയിസ്റ്റുകളെന്ന് സമ്മതിച്ചിട്ടില്ല’; താഹയെ പൊലീസ് മര്‍ദ്ദിച്ചെന്നും അഭിഭാഷകന്‍

‘അലനും താഹയും മാവോയിസ്റ്റുകളെന്ന് സമ്മതിച്ചിട്ടില്ല’; താഹയെ പൊലീസ് മര്‍ദ്ദിച്ചെന്നും അഭിഭാഷകന്‍

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത അലനും താഹയും സിപിഐ മാവോയിസ്റ്റുകളാണെന്ന് പൊലീസിനോട് സമ്മതിച്ചിട്ടില്ലെന്ന് അഭിഭാഷകര്‍. ഇരുവരുടെയും കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നും ലഘുലേഖകള്‍ പിടിച്ചെടുത്തെന്ന വാദവും തെറ്റാണ്. താഹയെ പൊലീസ് കസ്റ്റഡിയില്‍ മര്‍ദിച്ചുവെന്നും കോഴിക്കോട് ജില്ലാ ജയിലില്‍ ഇരുവരെയും സന്ദര്‍ശിച്ച ശേഷം അഭിഭാഷകനായ എം കെ ദിനേശ് പറഞ്ഞു.

‘അലനും താഹയും മാവോയിസ്റ്റുകളെന്ന് സമ്മതിച്ചിട്ടില്ല’; താഹയെ പൊലീസ് മര്‍ദ്ദിച്ചെന്നും അഭിഭാഷകന്‍
‘പത്തനംതിട്ടയില്‍ മതത്തിന്റെ പേരില്‍ വോട്ട് പിടിച്ചു’; ഗ്രേസ് ആന്റോ തെരഞ്ഞെടുപ്പ് അഴിമതി നടത്തിയെന്ന് ഹൈക്കോടതി

സിപിഐ മാവോയിസ്റ്റുകളാണെന്ന സമ്മതിച്ചിട്ടില്ല. ഞങ്ങള്‍ അന്വേഷിച്ചപ്പോഴും അവര്‍ക്ക് ബന്ധമില്ലെന്നാണ് മനസിലായത്.

എം കെ ദിനേശന്‍

ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു അലനെയും താഹയേയും സന്ദര്‍ശിച്ചത്. അഭിഭാഷകരെ നിയമിക്കുന്ന കാര്യം ഉള്‍പ്പെടെ ചര്‍ച്ച ചെയ്തുവെന്നും കുടുംബങ്ങളുമായി ആലോചിച്ച് തീരുമാനമെടുക്കും. പൊലീസ് പിടികൂടുമ്പോള്‍ ബാഗ് കൈയ്യിലുണ്ടായിരുന്നില്ല. ലഘുലേഖകള്‍ പിടിച്ചെടുത്തിട്ടില്ലെന്നും സൗഹൃദസന്ദര്‍ശനത്തിന് പോയപ്പോളാണ് പിടികൂടിയതെന്നാണ് അലനും താഹയും പറയുന്നത്.

പൊലീസ് താഹയെ മര്‍ദ്ദിച്ചു. അത് കോടതിയെ അറിയിച്ചിട്ടുണ്ട്. മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നും താഹ പറഞ്ഞു. പൊലീസ് പുറത്തുവിട്ട ദൃശ്യങ്ങളുമായി ബന്ധമില്ലെന്നും പറഞ്ഞു. ജയില്‍ മാറ്റത്തിന്റെ കാര്യം അറിയിച്ചിട്ടില്ലെന്നും അഭിഭാഷകര്‍ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in