News n Views

ഉണക്കാനിട്ട ഉള്ളിയില്‍ കാര്‍ കയറി ; മലപ്പുറത്ത് കൗണ്‍സിലര്‍ക്ക് മര്‍ദ്ദനം 

THE CUE

ഉണക്കാനിട്ട ചുവന്നുള്ളിയ്ക്കുമേല്‍ കാര്‍ കയറിയതിനെ തുടര്‍ന്ന് നഗരസഭാ കൗണ്‍സിലര്‍ക്ക് മര്‍ദ്ദനമേറ്റു. തിരൂരങ്ങാടി നഗരസഭാ കൗണ്‍സിലര്‍ എംഎന്‍ മൊയ്തീന് നേരയാണ് കയ്യേറ്റമുണ്ടായത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ചെമ്മാട് തൃക്കുളം ഗവണ്‍മെന്റ് ഹൈസ്‌കൂളിന് സമീപമായിരുന്നു സംഭവം. ഒരു പച്ചകറി കടയ്ക്ക് മുന്നില്‍ ഉള്ളി റോഡരികില്‍ ഉണക്കാനിട്ടിരുന്നത് ഇദ്ദേഹത്തിന്റെ ശ്രദ്ധയിപ്പെട്ടിരുന്നില്ല. കാര്‍ ഇതിന് മുകളിലൂടെ കയറിയതില്‍ രോഷാകുലരായ കച്ചവടക്കാര്‍ ഇദ്ദേഹത്തെ തടയുകയും മര്‍ദ്ദിക്കുകയുമായിരുന്നു.

ഉള്ളി നശിപ്പിച്ചെന്നാരോപിച്ചായിരുന്നു കയ്യേറ്റം. എന്നാല്‍ റോഡരികില്‍ ഉള്ളികളുണ്ടായിരുന്നത് കണ്ടില്ലെന്നും നശിച്ചവയ്ക്കുള്ള നഷ്ടപരിഹാരം നല്‍കാമെന്നും അറിയിച്ചെങ്കിലും കച്ചവടക്കാര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മൊയ്തീന്‍ വ്യക്തമാക്കുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘര്‍ഷത്തിന് അയവുവരുത്തുകയായിരുന്നുവെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

SCROLL FOR NEXT