CAA Protest

‘ജീവന്‍ അപകടത്തിലാകുമോയെന്ന് ഭയമുണ്ട്’; എതിര്‍ ശബ്ദങ്ങളെ സര്‍ക്കാര്‍ ഇല്ലാതാക്കുന്നുവെന്നും അമിത്ഷായ്ക്ക് ഗോബാക്ക് വിളിച്ച സൂര്യ

THE CUE

ജീവന് ഭീഷണിയുണ്ടെന്ന് ദില്ലിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ ഗോ ബാക്ക് വിളിച്ച മലയാളി യുവതി സൂര്യ രാജപ്പന്‍.പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശം വിനിയോഗിച്ചതിന്റെ പേരിലാണ്് ഭീഷണി നേരിട്ടത്. വ്യക്തിപരമായി അധിക്ഷേപിക്കപ്പെട്ടുവെന്നും സൂര്യ പറയുന്നു.

അമിത്ഷായ്‌ക്കെതിരെ പ്രതിഷേധിച്ചതിന് ശേഷമുള്ള 48 മണിക്കൂര്‍ ജീവന്‍ അപകടത്തിലാകുമോയെന്ന് ഭയപ്പെട്ടു. ബിജെപിക്കെതിരെ സംസാരിക്കുന്ന ഏത് ഇന്ത്യന്‍ സ്ത്രീയും നേരിടുന്നത് പോലെ തങ്ങളുടെ സ്വഭാവവും വളര്‍ത്തിയതും ചോദ്യം ചെയ്യപ്പെടുന്നു. മാധ്യമ ശ്രദ്ധ കിട്ടാന്‍ വേണ്ടിയാണ് അമിത് ഷായ്‌ക്കെതിരെ പ്രതിഷേധിച്ചതെന്നും ആരോപിക്കുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായിട്ടുള്ള പ്രചാരണത്തിനായി അമിത് ഷാ വീടുകള്‍ കയറുന്നത് കണ്ടപ്പോള്‍ പ്രതിഷേധിക്കുകയാരുന്നു. ഇതിന് മറ്റൊരു അവസരം ലഭിക്കില്ലെന്ന് അറിയാമായിരുന്നു. അത് മുന്‍കൂട്ടി തീരുമാനിച്ചതല്ല. നാണക്കേട്, സിഎഎ, എന്‍ആര്‍സി, ജയ്ഹിന്ദ്, ആസാദി എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളിലൂടെയായിരുന്നു പ്രതിഷേധം. ബെഡ്ഷീറ്റില്‍ സ്േ്രപ പെയ്ന്റ് കൊണ്ട് മുദ്രാവാക്യങ്ങള്‍ എഴുതി ബാല്‍ക്കണിയില്‍ പ്രദര്‍ശിപ്പിച്ചു.

അമിത് ഷായുടെ സംഘത്തിലുണ്ടായിരുന്ന 150ഓളം ആളുകള്‍ വാടക വീടിന്റെ താഴെയെത്തി ബഹളമുണ്ടാക്കി. അധിക്ഷേപിച്ചു. ഭീഷണിപ്പെടുത്തി. സമാധാനപരമായി പ്രതിഷേധിക്കുന്നത് പോലും അംഗീകരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. നാല് മണിക്കൂറോളം മുറിയില്‍ അകപ്പെട്ടു. താമസം മാറണമെന്ന് പരിസരവാസികള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വീട്ടുടമ തങ്ങളെ അറിയിച്ചു. ഇതിനെതിരെ പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും സൂര്യ പറഞ്ഞു.

രാഷ്ട്രീയമായ വിയോജിപ്പുകള്‍ മാറ്റിവെച്ച് കേരളം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയത് മാതൃകയാണെന്നും സൂര്യ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളെയും ഇത്തരം നീക്കത്തിന് പ്രേരിപ്പിക്കുകയാണ് സംസ്ഥാനസര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ ഈ സമയത്ത് അനിവാര്യമാണ്. വിയോജിപ്പ് ഉച്ചത്തില്‍ അറിയിക്കണം. പൗരന്‍മാരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ജുഡീഷ്യറിക്കും കഴിയണം. ഭരണഘടന തയ്യാറാക്കുമ്പോള്‍ വ്യക്തികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനാണ് അതിന്റെ ശില്പികള്‍ ലക്ഷ്യമിട്ടത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സൂര്യയും കൂട്ടുകാരി ഹര്‍മിയയും ലജ്പത് നഗറിലെ പ്രചരണപരിപാടിക്കിടെ അമിത്ഷായ്‌ക്കെതിരെ പ്രതിഷേധിച്ചത്. വീടിന്റെ ടെറസില്‍ നിന്ന് ഗോ ബാക്ക് വിളിക്കുകയായിരുന്നു.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT