‘മുടിയില്‍ പിടിച്ച് വലിച്ചിഴച്ചു, വയറ്റില്‍ ചവിട്ടി’, പോലീസിനെതിരെ ഗുരുതര ആരോപണവുമായി ആക്ടിവിസ്റ്റ് സദഫ് ജാഫര്‍ 

‘മുടിയില്‍ പിടിച്ച് വലിച്ചിഴച്ചു, വയറ്റില്‍ ചവിട്ടി’, പോലീസിനെതിരെ ഗുരുതര ആരോപണവുമായി ആക്ടിവിസ്റ്റ് സദഫ് ജാഫര്‍ 

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ആക്ടിവിസ്റ്റും നടിയുമായ സദഫ് ജാഫറിനെ പോലീസ് മര്‍ദിച്ചതായി ആരോപണം. കഴിഞ്ഞ മാസം പ്രതിഷേധത്തിനിടെ സദഫ് ജാഫറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്നെ പാക്കിസ്താനിയെന്ന് വിളിച്ച് പോലീസുകാര്‍ മര്‍ദിച്ചുവെന്നാണ് എന്‍ഡിടിവിയോട് സദഫ് ജാഫര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

‘മുടിയില്‍ പിടിച്ച് വലിച്ചിഴച്ചു, വയറ്റില്‍ ചവിട്ടി’, പോലീസിനെതിരെ ഗുരുതര ആരോപണവുമായി ആക്ടിവിസ്റ്റ് സദഫ് ജാഫര്‍ 
സമാനതകളില്ലാത്ത ക്രൂരത, രാജ്യത്തിന്റെ നടുക്കം, നിര്‍ഭയ കേസിന്റെ നാള്‍വഴികള്‍ 

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

‘എന്റെ പേര് കാരണം അവര്‍ എന്നെ പാക്കിസ്താനിയെന്ന് വിളിച്ചു, വയറ്റില്‍ ചവിട്ടുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. പ്രതിഷേധത്തിനിടെ ഒരു വനിതാ പോലീസുദ്യോഗസ്ഥയുടെ വാഹനം ചിലര്‍ നശിപ്പിച്ചു, അതിന് പകരം വീട്ടുമെന്ന് പറഞ്ഞാണ് അവര്‍ എന്നെ ഉപദ്രവിച്ചത്.

സദഫ് ജാഫര്‍

അറസ്റ്റ് ചെയ്ത് പോലീസ് സ്‌റ്റേഷനിലെത്തിച്ച ശേഷം ഐജി എന്നെ കാണണമെന്ന് ആവശ്യപ്പട്ടു. ഞാന്‍ അറസ്റ്റിലായ വിവരം വീട്ടില്‍ അറിയിക്കുന്നതിന് അദ്ദേഹം എന്നെ സഹായിക്കുമെന്ന് കരുതി. എന്നാല്‍ ആ മുറിയിലേക്ക് ചെന്ന എന്നെ അയാള്‍ വളരെ മോശമായി അപമാനിക്കുകയായിരുന്നു. ഒരു വനിതാ പോലീസുദ്യോഗസ്ഥയോട് തന്നെ മര്‍ദിക്കാന്‍ ഐജി ആവശ്യപ്പെട്ടുവെന്നും, അവര്‍ തന്റെ മുടിയില്‍ പിടിച്ച് വലിച്ചിഴക്കുകയും വയറ്റില്‍ ചവിട്ടുകയും ചെയ്തുവെന്നും സദഫ് ജാഫര്‍ എന്‍ഡിടിവിയോട് പറഞ്ഞു. തന്നെ അന്വേഷിച്ച് ഹസ്രത്ഗഞ്ച് സ്റ്റേഷനില്‍ വന്നവരെ പോലും പോലീസ് തടഞ്ഞുവെക്കുകയായിരുന്നുവെന്നും സദഫ് ജാഫര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

‘മുടിയില്‍ പിടിച്ച് വലിച്ചിഴച്ചു, വയറ്റില്‍ ചവിട്ടി’, പോലീസിനെതിരെ ഗുരുതര ആരോപണവുമായി ആക്ടിവിസ്റ്റ് സദഫ് ജാഫര്‍ 
‘പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചു’; അമിത്ഷായ്‌ക്കെതിരെ ബിനോയ് വിശ്വത്തിന്റ അവകാശലംഘന നോട്ടീസ്

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട സദഫ് ജാഫര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് 14 ദിവസത്തിന് ശേഷമായിരുന്നു ജാമ്യം ലഭിച്ചത്. പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ജില്ലാ കോടതിയാണ് ജാമ്യം പരിഗണിച്ചത്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുള്ളവരും സദഫിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in