CAA Protest

പൗരത്വനിയമം: കണ്ണൂര്‍ മമ്പറത്ത് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആര്‍എസ്എസ് മര്‍ദ്ദനം, സോഡാക്കുപ്പിയേറ്

THE CUE

കണ്ണൂരില്‍ പൗരത്വനിയമത്തിനെതിരെ പ്രതിഷേധം നടത്തിയ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം. മമ്പറം ഇന്ദിരാഗാന്ധി കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി വിദ്യാര്‍ത്ഥികളാണ് ആര്‍എസ്എസ് മര്‍ദ്ദനത്തിന് ഇരയായത്. പരുക്കേറ്റ പത്തോളം വിദ്യാര്‍ത്ഥികള്‍ ചികിത്സയിലാണ്. ജാമില മിലിയ, അലിഗഢ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചുമാണ് കോളേജ് യൂണിയന്‍ റാലി സംഘടിപ്പിച്ചത്. ആസാദി മുദ്രാവാക്യങ്ങളുമായി മുന്നോട്ട് നീങ്ങിയ മാര്‍ച്ച് ഉച്ചയ്ക്ക് ഒരുമണിയോടെ മമ്പറം ടൗണില്‍ വെച്ച് ആക്രമിക്കപ്പെടുകയായിരുന്നു.

ആര്‍എസ്എസുകാര്‍ സോഡാക്കുപ്പികൊണ്ടും കൈയില്‍ കിട്ടിയ സാധനം വെച്ചും ഞങ്ങളെ തല്ലി.   
വിദ്യാര്‍ത്ഥികള്‍

റാലിക്ക് നേരെ ആക്രോശിച്ചെത്തിയ ആക്രമികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സോഡാക്കുപ്പിയെറിയുകയും ഇരുമ്പുദണ്ഡുകൊണ്ടും പലകകഷ്ണത്തിനും അടിക്കുകയും ചെയ്തു. മൂന്ന് പൊലീസുകാര്‍ മാത്രമാണ് സംഘര്‍ഷ സ്ഥലത്ത് എത്തിയതെന്നും ഇവര്‍ക്ക് അക്രമികളെ നിയന്ത്രിക്കാനായില്ലെന്നും പരാതിയുണ്ട്. ആര്‍എസ്എസുകാര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT