പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് ‘ചെറിയ വില’ കൊടുത്ത് സുശാന്ത് സിങ്ങ് ;  ചാനല്‍ പരമ്പരയില്‍ നിന്ന് നീക്കി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് ‘ചെറിയ വില’ കൊടുത്ത് സുശാന്ത് സിങ്ങ് ; ചാനല്‍ പരമ്പരയില്‍ നിന്ന് നീക്കി

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് പിന്നാലെ ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിനെ ടെലിവിഷന്‍ പരമ്പരയില്‍ നിന്ന് ഒഴിവാക്കിയെന്ന് ആരോപണം. സ്റ്റാര്‍ ഭാരത് ചാനലിലെ ‘സാവ്ധാന്‍ ഇന്ത്യ’ എന്ന പരമ്പര 2012 മുതല്‍ അവതരിപ്പിക്കുന്നത് സുശാന്തായിരുന്നു. എന്നാല്‍ തിങ്കളാഴ്ച പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് പിന്നാലെ താരത്തെ ഒഴിവാക്കിയെന്നാണ് ആരോപണം.

പ്രതിഷേധത്തില്‍ പങ്കെടുത്തതിന് പിന്നാലെ രാത്രിയില്‍ ഇത് ഷൂട്ടില്‍ അവസാനത്തെ ദിനമായിരിക്കുമെന്ന് അറിയിപ്പുകിട്ടി, ചിലപ്പോള്‍ അത് യാദൃശ്ചികമായിരിക്കും, അല്ലെങ്കില്‍ തീരുമാനിക്കപ്പെട്ടതാകാം, എനിക്ക് എന്തായാലും ഊഹിക്കാന്‍ താത്പര്യമില്ല

സുശാന്ത് സിങ്ങ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് ‘ചെറിയ വില’ കൊടുത്ത് സുശാന്ത് സിങ്ങ് ;  ചാനല്‍ പരമ്പരയില്‍ നിന്ന് നീക്കി
‘പൗരത്വ നിയമവുമെടുത്ത് എങ്ങോട്ടെങ്കിലും പോകൂ’ ; നിങ്ങള്‍ക്കവര്‍ ന്യൂനപക്ഷമെങ്കില്‍ ഞങ്ങള്‍ക്ക് സഹോദരങ്ങളെന്ന് വിനീത് ശ്രീനിവാസന്‍ 

തന്നെ കരാറില്‍ നിന്ന് സുശാന്ത് അറിയിച്ചതിന് പിന്നാലെ നിരവധി പേരാണ് താരത്തിന് പിന്തുണയുമായി ട്വിറ്ററിലെത്തിയത്. സത്യം പറഞ്ഞതിന് കൊടുക്കേണ്ടി വന്ന വിലയാണോ എന്നായിരുന്നു ഒരാള്‍ ചോദിച്ചത്, അതിന് മറുപടിയായി ഇത് കൊടുക്കേണ്ടി വന്ന ചെറിയ വിലയാണെന്നും അല്ലെങ്കില്‍ ഭഗത് സിങ്ങിനെയും സുഖ്‌ദേവിനെയും രാജ്ഗുരുവിനെയും എങ്ങനെയായിരിക്കും നേരിടുകയെന്നും താരം ചോദിച്ചു,

സുശാന്തിനെ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയ ഉദ്ദേശമില്ലെന്നാണ് സ്റ്റാര്‍ ഭാരത് നല്‍കുന്ന വിശദീകരണം. സാവ്ധാന്‍ ഇന്ത്യ എന്ന പരമ്പരയ്ക്ക് അടുത്തവര്‍ഷം മുതല്‍ പുതിയ ഫോര്‍മാറ്റാണെന്നും അതില്‍ അവതാരകനില്ലെന്നുമാണ് ചാനല്‍ പറയുന്നത്. ചാനലിന് പിന്ന്ല്‍ രാഷ്ട്രീയമില്ല സുശാന്തിന്റെ കരാര്‍ അടുത്ത മാസത്തോടെ അവസാനിക്കുമെന്നും ചാനല്‍ പറയുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് ‘ചെറിയ വില’ കൊടുത്ത് സുശാന്ത് സിങ്ങ് ;  ചാനല്‍ പരമ്പരയില്‍ നിന്ന് നീക്കി
വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ, പൗരത്വനിയമം പിന്‍വലിക്കുക;മോദീ വാദത്തോട് തട്ടമിട്ട് പ്രതിഷേധിച്ച് തണ്ണീര്‍ മത്തന്‍ നായിക അനശ്വര രാജന്‍ 

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in