CAA Protest

‘പ്രമേയം ഭരണഘടനാമൂല്യങ്ങളോട് കൂറുള്ളതിനാല്‍’; കേരളത്തില്‍ തടങ്കല്‍പാളയങ്ങളുണ്ടാകില്ലെന്ന് മുഖ്യമന്ത്രി

THE CUE

ഭരണഘടനാമൂല്യങ്ങളോട് കൂറുപുലര്‍ത്തുന്നതിനാലാണ് പൗരത്വഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമം മത വിവേചനത്തിന് ഇടയാക്കും. ഭരണഘടനാ വിരുദ്ധമാണ് . നിയമം റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കേന്ദ്രത്തിന്റെത് മത രാഷ്ട്ര സമീപനമാണ്. പൗരത്വം രാഷ്ട്രസ്വഭാവത്തിന്റെയും അതിന്റെ ഘടനയെയും നിര്‍ണയിക്കുന്നു. ഒരു വിഭാഗത്തെ അനുകൂലിക്കുകയും മറ്റൊരു വിഭാഗത്തെ എതിര്‍ക്കുകയും ചെയ്യുന്നത് മതനിരപേക്ഷതയെ ബാധിക്കും.രാജ്യം ആശങ്കയിലാണ്.
പിണറായി വിജയന്‍

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമ്പോള്‍ പുറത്താകുന്നവരെ താമസിപ്പിക്കുന്നതിനായി തടങ്കല്‍ പാളയങ്ങള്‍ കേരളത്തില്‍ നിര്‍മ്മിക്കില്ലെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു. അതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. സെന്‍സസിന്റെ ഇപ്പോഴത്തെ മാനദണ്ഡങ്ങളില്‍ ആശങ്കയുണ്ട്.

പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യമായാണ് ഒരു നിയമസഭ പ്രമേയം അവതരിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ എതിര്‍പ്പ് അറിയിക്കുന്നതിനായി സര്‍വകക്ഷിയോഗത്തിന്റെ തീരുമാനപ്രകാരമാണ് പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ത്തത്. ബിജെപി അംഗം ഒ രാജഗോപാല്‍ പ്രമേയത്തെ എതിര്‍ത്തു. പ്രമേയം ഭരണഘടനാ വിരുദ്ധമാണ്. സങ്കുചിതമായ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണെന്നും ഒ രാജഗോപാല്‍ പറഞ്ഞു. രാജഗോപാല്‍ പ്രമേയത്തെ എതിര്‍ത്ത് സംസാരിക്കുമ്പോള്‍ അംഗങ്ങള്‍ ബഹളം വെച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT