CAA Protest

‘എത്ര പേരെ, എത്ര നാളത്തേക്ക് അടിക്കും ?’ ; ഇത്തവണ ഫാസിസ്റ്റുകള്‍ക്ക് നമ്മളെ തടയാനാവില്ലെന്ന് അരുന്ധതി റോയ്

THE CUE

രാജ്യത്ത് പൗരത്വഭേദഗതി നിയമത്തിനും പൗരത്വ രജിസ്ട്രര്‍ക്കുമെതിരായി നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ച് എഴുത്തുകാരിയും ചിന്തകയുമായ അരുന്ധതി റോയ്. സര്‍ക്കാര്‍ തുറന്നുകാട്ടപ്പെട്ടു. മതഭ്രാന്തിനെയും ഫാസിസത്തെയും സ്‌നേഹവും ഐക്യദാര്‍ഢ്യവും കൊണ്ട് ജനങ്ങള്‍ നേരിടുകയാണെന്നും ഇത്തവണ നിങ്ങള്‍ക്ക് ഞങ്ങളെ തടയാനാവില്ലെന്നും അരുന്ധതി റോയി പറഞ്ഞു

ഇന്ത്യ എഴുന്നേറ്റു നില്‍ക്കുകയാണ്. ഈ സര്‍ക്കാര്‍ വിശ്വാസയോഗ്യമല്ലാതാവുകയും തുറന്നുകാട്ടപ്പെടുകയും ചെയ്തു. മതഭ്രാന്തിനെയും ഫാസിസത്തെയും സ്‌നേഹവും ഐക്യദാര്‍ഢ്യവും കൊണ്ട് നേരിടുകയാണ്. ഇവിടെ ദളിതരും മുസ്ലീങ്ങളും ഹിന്ദുക്കളും ക്രിസ്ത്യാനികളും സിഖുകാരും ആദിവാസികളും മാര്‍ക്‌സിസ്റ്റുകാരും അംബേദ്കറൈറ്റ്‌സും കര്‍ഷകരും ജോലിക്കാരും , പണ്ഡിതരും എഴുത്തുകാരും കവികളും പെയിന്റര്‍മാരും രാജ്യത്തിന്റെ ഭാവിയായ വിദ്യാര്‍ഥികളുമെല്ലാമുണ്ട്, ഇത്തവണ നിങ്ങള്‍ക്ക് ഞങ്ങളെ തടയാനാവില്ല.
അരുന്ധതി റോയ്

ഇന്ത്യന്‍ ഭരണഘടനയെ സര്‍ക്കാര്‍ ഐസിയുവിലാക്കികയായിരിക്കുയാണെന്ന് എഴുത്തുകാരി അരുന്ധതി റോയ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നോട്ട് നിരോധനം നടപ്പാക്കിയപ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയാണ് തകര്‍ത്തത്. പ്രധാനമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് പറഞ്ഞത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഐസിയുവിലാണെന്നാണ്, ഇപ്പോള്‍ അവര്‍ ഇന്ത്യന്‍ ഭരണഘടനയെയും ഐസിയുവിലാക്കുകയാണ്. ഒന്നുകില്‍ അവര്‍ ഇത് തിരിച്ചെടുക്കും അല്ലെങ്കില്‍ പൊലീസിനെയും അവരുടെ ഹിന്ദുത്വ ആള്‍ക്കൂട്ടത്തെയും തുറന്നുവിടുമെന്നും അരുന്ധതി റോയ് കൂട്ടിച്ചേര്‍ത്തു.

ഇത് അവര്‍ക്ക് വിജയിക്കാന്‍ കഴിയുന്ന പോരാട്ടമല്ല, ഇന്നല്ലെങ്കില്‍ നാളെ അവരുടെ എല്ലാം അവസാനിച്ചേക്കാം, എത്ര പേരെയാണ് അടിക്കാന്‍ പോകുന്നത്, എത്ര നാളത്തേക്ക് അടിക്കും, വാട്‌സ് ആപ്പിലെല്ലാം വലിയ ഇസ്ലാമോഫോബിക്കായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്, എത്ര നാളത്തേക്കാണ് ഇത് സാധ്യമാകുക, ഇത് മുസ്ലിങ്ങള്‍ക്ക് മാത്രം എതിരായ നിയമമല്ല, ഇത് ദരിദ്രര്‍ക്കും ദളിതര്‍ക്കുമെല്ലാം എതിരായ നിയമമാണ്.
അരുന്ധതി റോയ്

പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്‌ട്രേഷനെയും പറ്റി അവര്‍ പറയുന്നത് നിങ്ങള്‍ക്ക് ഉയര്‍ന്ന കോടതികളില്‍ പോകാമെന്നാണ്. പക്ഷേ എത്ര പേര്‍ക്ക് അതിന് സാധിക്കും, അഭിഭാഷകരെ വെയ്ക്കാന്‍ പറ്റും, രേഖകള്‍ കാണിക്കാന്‍ കഴിയും, പ്രധാനമന്ത്രിക്ക് പോലും ഇവിടെ ബിരുദ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ പറ്റില്ല, അല്ലെങ്കില്‍ ജനിച്ച ദിവസമോ വിവാഹിതനാണോ എന്നതിനൊന്നും രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയില്ല, പിന്നെയാണോ രാജ്യത്തെ എല്ലാവരും അരുന്ധതി റോയ് പറഞ്ഞു. അസമിലെ പൗരത്വ രജിസ്റ്ററിന്റെ ഭരണഘടനാ സാധുതയെപ്പറ്റി സുപ്രീം കോടതി ഇപ്പോഴും കേട്ടുകൊണ്ടിരിക്കുകയാണ്, സുപ്രീം കോടതി അത് ഭരണഘടന വിരുദ്ധമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നതിനുള്ളില്‍ ഈ നാശം മുഴുവന്‍ ഉണ്ടാക്കാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അവര്‍ ചോദിച്ചു.

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

കാൻ ഫിലിം ഫെസ്റ്റിവലിന്റെ പരമോന്നത ബഹുമതിയായ പാം ഡോർ പുരസ്കാരം മെറിൽ സ്ട്രീപ്പിന്; സ്റ്റുഡിയോ ജിബിരിയ്ക്കും ജോർജ് ലൂക്കാസിനും ആദരം

SCROLL FOR NEXT